ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൦ —

മൂന്നു പേരെ കണ്ടു, നിങ്ങൾ അന്വേഷിക്കുന്നവൻ
ഞാൻ തന്നെ. വന്ന സംഗതി എന്തെന്നു ചോദി
ച്ചാറെ, അവർ യജമാനന്റെ അവസ്ഥ ബോധി
പ്പിച്ചു പേത്രു അവരെ രാത്രിയിൽ പാൎപ്പിച്ചു ഉഷ
സ്സിങ്കൽ എഴുനീറ്റു അവരോടും മറ്റെ ചില സഹോ
ദരന്മാരോടും കൂട പുറപ്പെട്ടു. പിറ്റെ ദിവസം കൈ
സരയ്യപട്ടണത്തിലെത്തി, വീട്ടിലേക്ക് വന്നപ്പോൾ,
കൊൎന്നല്യൻ എതിരേറ്റു അവന്റെ കാല്കൽ വീ
ണു വന്ദിച്ചാറെ, ഇതരുതെന്നും ഞാനും ഒരു മനുഷ്യ
നാകുന്നെന്നും പേത്രു പറഞ്ഞു. അവൻ കൊൎന്നേ
ല്യൻ വരുത്തിയ ബന്ധുജനങ്ങളെയും ചങ്ങാതിക
ളെയും കണ്ടപ്പോൾ, അവരോടു അന്യജാതിക്കാരോടു
ചേൎന്നു കൊള്ളുന്നതും അടുക്കെ വരുന്നതും യഹൂദ
ന്മാൎക്ക് ന്യായമല്ലല്ലൊ എങ്കിലും യാതൊരു മനുഷ്യനെ
യും നിന്ദ്യനെന്നും അശുദ്ധനെന്നും വിചാരിക്കരുതു
എന്നു ദൈവം എനിക്ക് കാണിച്ചത് കൊണ്ടു നീ
അയച്ച ആളുകളോടു കൂട ഞാൻ സംശയിക്കാതെ
പുറപ്പെട്ടു വന്നു; എന്തു കാൎയ്യത്തിന്നായി നീ എന്നെ
വരുത്തി എന്നു ചോദിച്ചാറെ, കൊൎന്നേല്യൻ ദൈവ
ദൂതൻ പ്രത്യക്ഷനായതും തന്നോടു പറഞ്ഞിട്ടുള്ളതൊ
ക്കയും വിവരമായി അറിയിച്ച ശേഷം പേത്രു ദൈ
വം പക്ഷവാദിയല്ല എല്ലാജാതികളിലും അവനെ
ഭയപ്പെട്ടു അവന്റെ ഇഷ്ടത്തെ പ്രവൃത്തിക്കുന്ന
വനെ കൈക്കൊള്ളുന്നു എന്നു ഞാൻ നിശ്ചയിക്കു
ന്നു എന്നു പറഞ്ഞു. സുവിശേഷത്തെ പ്രസംഗി
ച്ചു കൊണ്ടിരിക്കുമ്പോൾ, വചനം കേട്ടവരെല്ലാവ
രുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി വന്നു അവർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/122&oldid=182719" എന്ന താളിൽനിന്ന് ശേഖരിച്ചത്