ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൧ —

പല ഭാഷകളിലും സംസാരിച്ചു ദൈവത്തെ സ്തുതി
ച്ചത് വിശ്വാസമുള്ള യഹൂദർ കണ്ടാറെ, പുറജാതി
ക്കാൎക്കും കൂട പരിശുദ്ധാത്മദാനം ലഭിച്ചിട്ടുണ്ടു എന്നു
ചൊല്ലി ആശ്ചൎയ്യപ്പെട്ടു. ഇങ്ങിനെ സംഭവിച്ചത് പേ
ത്രു കണ്ടപ്പോൾ ഞങ്ങളെ പോലെ പരിശുദ്ധാത്മാ
വിനെ ലഭിച്ച ഇവൎക്ക് ജ്ഞാനസ്നാനം കഴിക്കുന്നതി
ന്നു വെള്ളം വിരോധിക്കുന്നവനാർ എന്നു പറഞ്ഞു
അവൎക്കെല്ലാവൎക്കും കൎത്താവായ യേശുക്രിസ്തന്റെ
നാമത്തിൽ സ്നാനം കഴിപ്പാൻ കല്പിച്ചു, അവരുടെ
അപേക്ഷപ്രകാരം ചില ദിവസം അവരോടു കൂട
പാൎക്കയും ചെയ്തു.

൪൬. പേത്രുവിനെ തടവിൽനിന്നു
വിടീച്ചത്.

ഹെരോദാരാജാവ് യോഹനാന്റെ സഹോദര
നായ യാക്കോബിനെ വാളു കൊണ്ടു കുല ചെയ്തു.
അത് യഹൂദന്മാൎക്ക് വളരെ ഇഷ്ടമെന്നു കണ്ടപ്പോൾ,
പേത്രുവിനെയും പിടിച്ചു തടവിൽ വെച്ചു പെസ
ഹാ പെരുനാൾ കഴിഞ്ഞ ശേഷം അവനെയും കൊ
ല്ലുവാൻ വിചാരിച്ചു. പേത്രു ഇങ്ങിനെ തടവിലായ
സമയം സഭയൊക്കയും ഇടവിടാതെ, അവന്നു വേ
ണ്ടി പ്രാൎത്ഥിച്ചു അവന്റെ വധത്തിന്നായി നിശ്ച
യിച്ച ദിവസത്തിന്നു മുമ്പേത്ത രാത്രിയിൽ അവൻ
രണ്ടു ചങ്ങല ഇട്ടു രണ്ടു പട്ടളക്കാരുടെ നടുവിൽ ഉറ
ങ്ങി വാതിലിന്റെ പുറത്തും കാവല്ക്കാർ കാത്തിരി


11

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/123&oldid=182720" എന്ന താളിൽനിന്ന് ശേഖരിച്ചത്