ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൭ —

പള്ളിയിലും ചന്തസ്ഥലത്തിലും കൂടിയവരോടു യേ
ശുവിനെയും ജീവിച്ചെഴുനീല്പിനെയും കുറിച്ചു പ്രസം
ഗിച്ചു; അവിടെയുള്ള വിദ്വാന്മാർ അവനോടു തൎക്കി
ച്ചു അവനെ കൂട്ടി വിസ്താര സ്ഥലത്തേക്ക് കൊണ്ട
ചെന്നു; നിന്റെ പുതിയ ഉപദേശം എന്തെന്നറി
വാൻ പാടുണ്ടൊ എന്ന് ചോദിച്ചു; അപ്പൊൾ പൌൽ
ഹെ അഥെന്യരെ! നിങ്ങൾ എല്ലാ പ്രകാരത്തിലും
മുറ്റും ദൈവതാ ഭക്തിയുള്ളവരാകുന്നു എന്ന് കാണു
ന്നു; ഞാൻ നടന്നു വന്ന നിങ്ങളുടെ പൂജാരികളെ സൂ
ക്ഷിച്ചു നോക്കിയപ്പൊൾ അറിയപ്പെടാത്ത ദൈവ
ത്തിന്നു എന്നുള്ളൊരു പീഠവും കണ്ടു അതുകൊണ്ടു
നിങ്ങൾ ഇങ്ങിനെ അറിയാതെ, വന്ദിക്കുന്ന ദൈവ
ത്തെ ഞാൻ നിങ്ങളോടു അറിയിക്കുന്നു: ലോകവും അ
തിലുള്ള സകല വസ്തുക്കളും ഉണ്ടാക്കിയ ദൈവം താൻ
തന്നെ ആകാശഭൂമികളുടെ കൎത്താവാകകൊണ്ടു കൈ
യാൽ തീൎത്ത ആലയങ്ങളിൽ പാൎക്കുന്നില്ല. താൻ എ
ല്ലാവൎക്കും ജീവനും ശ്വാസവും സകലവും നൽകുന്ന
വനാകകൊണ്ടു തനിക്ക് വല്ലതും ആവശ്യമെന്നു വെ
ച്ചു മനുഷ്യരുടെ കൈ കൊണ്ടു സേവ്യനല്ല, നമ്മിൽ
ഒരുവനിൽനിന്നും ദൂരസ്ഥനുമല്ല; നാം ജീവിക്കയും
ചരിക്കയും ഇരിക്കയും ചെയ്യുന്നത് അവനിൽ അ
ല്ലൊ ആകുന്നത്. ഈ അറിയായ്മയുടെ കാലങ്ങളെ
ദൈവം കാണാതെ പോലെ ഇരുന്നു ഇപ്പൊൾ സ
കല മനുഷ്യരോടും അനുതപിക്കേണം എന്ന് കല്പി
ക്കുന്നു എന്നാൽ താൻ നിശ്ചയിച്ച പുരുഷനെ കൊ
ണ്ടു ലോകത്തിന്നു നീതിയോടെ ന്യാം വിധിപ്പാനാ
യിട്ടു ഒരു ദിവസം നിശ്ചയിച്ചു; ദൈവം ആയവനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/129&oldid=182726" എന്ന താളിൽനിന്ന് ശേഖരിച്ചത്