ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൮ —

മരിച്ചവരിൽ നിന്നു ഉയിൎപ്പിച്ചതിനാൽ, ഇതിന്റെ
നിശ്ചയം എല്ലാവൎക്കും നല്കിയിരിക്കുന്നു. എന്നാറെ,
അവർ മരിച്ചവരുടെ ഉയിൎപ്പിനെ കുറിച്ചു കേട്ടപ്പൊൾ,
ചിലർ പരിഹസിച്ചു; ചിലർ ഇതിനെ കൊണ്ടു പി
ന്നെയും കേൾക്കുമെന്നു പറഞ്ഞശേഷം പൌൽ പു
റത്ത് പോയി; ചിലർ അവനോടു ചേൎന്നു വിശ്വ
സിച്ചു അവരിൽ ദ്യൊനിശ്യൻ എന്ന മന്ത്രിയും ദമറി
എന്ന സ്ത്രീയും ഉണ്ടായിരുന്നു.

൫൦. പൌൽ കൈസരയ്യയിൽ
തടവിലിരുന്നത്.

ചില കാലം കഴിഞ്ഞ ശേഷം, പൗൽ യരുശ
ലേമിൽ വെച്ചു തടവിലകപ്പെട്ടു വിസ്താരത്തിന്നായി
കൈസരയ്യ പട്ടണത്തിൽ കൊണ്ടുപോയി ഫെലി
ക്ഷ എന്ന രോമനാടുവാഴി യഹൂദരുടെ കൌശലങ്ങ
ളെയും പൌലിന്മേൽ ബോധിപ്പിച്ച കള്ള അന്യായ
ത്തെയും അത്ര വിചാരിയാതെ, അവന്നു കുറെ ദയ
കാണിച്ചു കൈക്കൂലി വാങ്ങീട്ടു വിട്ടയക്കാമന്നു വി
ചാരിച്ചു അവൻ പലപ്പോഴും അവനോടു സംസാ
രിച്ചു ഒരു ദിവസം ഫെലിക്ഷൻ തന്റെ ഭാൎയ്യയായ
ദ്രുസില്ലയോടു കൂടി വന്നു പൌലിനെ വരുത്തി അവ
നിൽനിന്നും വല്ലതും കേൾപാൻ മനസ്സായാറെ, അ
വൻ നീതിയേയും ഇഛ്ശയടക്കത്തെയും വരുവാനുള്ള
ന്യായവിധിയേയും കൊണ്ടു സംസാരിച്ചപ്പോൾ ഫെ
ലിക്ഷ ഭ്രമിച്ചു നീ ഇപ്പോൾ പോക നല്ല സമയമു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/130&oldid=182727" എന്ന താളിൽനിന്ന് ശേഖരിച്ചത്