ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൯ —

ണ്ടായാൽ ഞാൻ നിന്നെ വിളിക്കും എന്നു പറഞ്ഞു.
പിന്നെ രണ്ടു സംവത്സരം കഴിഞ്ഞ ശേഷം ഫെലി
ക്ഷ ആ സ്ഥാനത്തിൽനിന്നു നീങ്ങി ഫെസ്തൻ എ
ന്നവൻ വാഴും കാലം അവന്നും പൌലിന്റെ കാൎയ്യം
സത്യപ്രകാരം തീൎപ്പാൻ മനസ്സാകാതെ അവനെ യ
ഹൂദക്ക് ഏല്പിച്ചു കൊടുപ്പാൻ ഭാവിച്ചപ്പോൾ, പൌൽ
ഞാൻ കൈസരിന്റെ ന്യായാസനത്തിൻ മുമ്പാകെ
നില്കൂന്നു. എന്റെ കാൎയ്യം അവിടെ വിസ്തരിക്കേ
ണ്ടതാകുന്നു എന്നു പറഞ്ഞ ശേഷം ഫെസ്തൻ നീ
കൈസരിലേക്ക് അഭയം ചൊല്ലിയതിനാൽ നീ കൈ
സരിന്റെ അടുക്കലേക്ക് പോകുമെന്നു കല്പിച്ചു. ചില
ദിവസം കഴിഞ്ഞ ശേഷം, അഗ്രിപ്പ രാജാവ് ഫെ
സ്തനെ ചെന്നു കണ്ടു; പൌലിന്റെ അവസ്ഥ അ
റിഞ്ഞാറെ, അവനിൽനിന്നു കേൾപാൻ മനസ്സായ
പ്പോൾ, പൌൽ യേശുവിനെ കൊണ്ടും തനിക്ക് ല
ഭിച്ച കൃപയെ കൊണ്ടും വളരെ ധൈൎയ്യത്തോടെ സാ
ക്ഷ്യം പറഞ്ഞു ദൈവസഹായത്താൽ ഞാൻ ഇന്നെ
വരെയും ചെറിയവൎക്കും വലിയവൎക്കും സുവിശേഷം
അറിയിച്ചും കൊണ്ടു നില്ക്കുന്നു; ക്രിസ്തൻ കഷ്ടമനു
ഭവിച്ചു മരിച്ചവരുടെ ഉയിൎപ്പിൻ അവൻ ഒന്നാമവ
നായി ഇസ്രയേലൎകും പുറജാതിക്കാൎക്കും വെളിച്ചം
അറിയിക്കേണമെന്നു പ്രവാചകന്മാർ ചൊന്ന കാ
ൎയ്യങ്ങളെ അല്ലാതെ ഞാൻ ഒന്നും പറയുന്നില്ല എന്നു
ഉണൎത്തിച്ചാറെ, ഫെസ്തൻ പൌലെ നീ ഭ്രാന്തനാ
കുന്നു ഏറിയ വിദ്യ നിന്നെ ഭ്രാന്ത് പിടിപ്പിച്ചു എന്നു
റക്കെ വിളിച്ചു പറഞ്ഞപ്പോൾ, പൌൽ മഹാ ശ്രേ
ഷ്ഠനായ ഫെസ്തനെ! ഞാൻ ഭ്രാന്തനല്ല; സത്യവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/131&oldid=182728" എന്ന താളിൽനിന്ന് ശേഖരിച്ചത്