ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൧ —

൫൧. പൌൽ രോമപട്ടണത്തിലേക്ക്
യാത്രയായതു.

ചില കാലം കഴിഞ്ഞ ശേഷം ഫെസ്തൻ പൌ
ലിനെയും മറ്റ് ചില തടവുകാരെയും യൂല്യൻ എന്ന
ശതാധിപങ്കൽ ഏല്പിച്ചു രോമപട്ടണത്തേക്ക് കൊ
ണ്ടു പോവാൻ കല്പിച്ചു. ഒരു കപ്പലിൽ കയറി യാത്ര
യായപ്പോൾ പൌലിന്റെ ശിഷ്യരായ ലൂക്കനും അ
റിസ്തഹനും അവന്റെ കൂടപ്പോയി. അവർ വൎഷ
കാലത്തിങ്കൽ ക്രേതദ്വീപിൽ പാൎപ്പാൻ നിശ്ചയിച്ചു
എങ്കിലും കൊടുങ്കാറ്റു പിടിച്ചു കടൽ ഘോരമായി കോ
പിക്കകൊണ്ടു കരയിൽ ഇറങ്ങുവാൻ വഹിയാതെ
അവൎക്കു എല്ലാവൎക്കും അത്യന്തം സങ്കടം സംഭവിക്ക
യാൽ, അവർ സകല പദാൎത്ഥങ്ങളെയും വെള്ളത്തിൽ
ചാടി കപ്പലിന്നു ഭാരം ചുരുക്കിയാറെ, കൎത്താവിന്റെ
ദൂതൻ ഒരു രാത്രിയിൽ പൌലിന്നു പ്രത്യക്ഷനായി
പേടിക്കേണ്ട നീ കൈസരിന്റെ മുമ്പാകെ നില്ക്കും
അതല്ലാതെ കപ്പലിൽ പാൎക്കുന്നവരായ എല്ലാ ആളു
കളെയും ദൈവം നിണക്ക് തന്നിരിക്കുന്നു എന്നു പ
റഞ്ഞു ആശ്വസിപ്പിച്ചു. ഇങ്ങിനെ അവർ പതി
നാലു രാപ്പകൽ കടലിൽ വെച്ചു ദുഃഖിച്ച ശേഷം
പേർ അറിയാതൊരു കര കണ്ടു കപ്പൻ അടുപ്പിപ്പാൻ
നോക്കിയപ്പോൾ, രണ്ടു പുറവും കടൽ കൂടിയ ഒരു
സ്ഥലത്ത് വീണു ഉടെഞ്ഞു പോയ സമയം ചിലർ
കരയിലേക്ക് നീന്തുകയും മറ്റെവർ പലകകളുടെയും
കപ്പലിന്റെ ഖണ്ഡങ്ങളുടെയും മേൽ കരേറി കര
യിൽ എത്തുകയുംചെയ്തു. ഇങ്ങിനെ ആ കപ്പലിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/133&oldid=182730" എന്ന താളിൽനിന്ന് ശേഖരിച്ചത്