ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൨ —

പാൎക്കുന്ന ൨൭൬ പേൎക്കും രക്ഷയുണ്ടായ്വന്നു. അവർ
കരെക്ക് എത്തിയാറെ, അത് മല്ത്തദ്വീപു എന്നറിഞ്ഞു
ആ ദ്വീപുകാർ ഈ പരദേശികൾക്ക് ഉപകാരം ചെ
യ്തു. മഴയും ശീതവും ഉണ്ടാകകൊണ്ടു അവർ തീ ക
ത്തിച്ചു എല്ലാവരെയും ചേൎത്തു പൌലും ഒരു കെട്ടു
വിറകു പെറുക്കി തീയിലിട്ടാറെ, ഒരു അണലി ചൂട്ടു
പിടിച്ചപ്പോൾ, അതിൽനിന്നു പുറപ്പെട്ടു അവന്റെ
കൈമേൽ ചുറ്റി തൂങ്ങി. ദ്വീപുകാർ അതിനെ കണ്ട
പ്പോൾ, ഈ മനുഷ്യന്നു സമുദ്രത്തിൽനിന്നു രക്ഷ
യുണ്ടായി എങ്കിലും പക അവനെ ജീവിച്ചിരിപ്പാൻ
സമ്മതിക്കുന്നുല്ല; അവൻ കുലപാതകനായിരിക്കും
എന്നു അന്യോന്യം നോക്കി സംസാരിച്ചു. എന്നാ
റെ, പൌൽ പാമ്പിനെ തീയിൽ കുടഞ്ഞു കളഞ്ഞു

വിഘ്നം ഒട്ടും വരാതെ, ഇരിക്കുന്നത് കണ്ടപ്പോൾ, ഇ
വൻ ഒരു ദേവൻ തന്നെ നിശ്ചയം എന്നു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/134&oldid=182731" എന്ന താളിൽനിന്ന് ശേഖരിച്ചത്