ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൩ —

പിന്നെ അവർ മൂന്നു മാസം ആ ദ്വീപിൽ പാൎത്ത
തിനാൽ പൗലിന്നു ദൈവവചനം അറിയിപ്പാനും
പല വിധമുള്ള ദീനക്കാറെ സൌഖ്യമാക്കുവാനും സം
ഗതി ഉണ്ടായ്‌വന്നു, വൎഷകാലം കഴിഞ്ഞ ശേഷം അ
വർ വേറെ ഒരു കപ്പലിൽ കരേറി സുഖേന രോമ
പട്ടണത്തിലെത്തി, അവിടെ പൌൽ യഹൂദന്മാൎക്ക്
സുവിശേഷത്തെ അറിയിച്ചതിനാൽ, വളരെ കല
ശൽ ഉണ്ടായി വന്നു എങ്കിലും ചിലർ വിശ്വസിച്ചു.
പൌൽ രണ്ടു വൎഷം താൻ കൂലിക്കായി വാങ്ങിയ വീ
ട്ടിൽ പാൎത്തു; തന്റെ അരികിൽ വരുന്ന എല്ലാവരെ
യും കൈകൊണ്ടു വിരോധം കൂടാതെ, ബഹു ധൈൎയ്യ
ത്തോടും കൂട ദൈവരാജ്യം പ്രസംഗിച്ചും കൎത്താവായ
യേശുക്രിസ്തനെ കുറിച്ചുള്ള കാൎയ്യങ്ങലെ പഠിപ്പിച്ചും
കൊണ്ടിരുന്നു.

൫൨. അപോസ്തലർ സുവിശേഷത്തെ
അറിയിച്ചത്.

പൌൽ ഇങ്ങിനെ തടവുകാരനായൊ രോമയിൽ
പാൎത്ത സമയം പല ലേഖനങ്ങളെയും എഴുതി തട
വിൽനിന്നു വിട്ടുപോകുമെന്നുള്ളതു സൂചകമായി അ
വറ്റിൽ പറഞ്ഞിട്ടുണ്ടു. അവൻ രണ്ടാം പ്രാവശ്യം
തടവിലായി യേശുക്രിസ്തന്റെ നാമം നിമിത്തം വാ
ളാൽ മരിച്ചു എന്നുള്ളതു സഭാചരിത്രത്തിൽ പറഞ്ഞു
കേൾക്കുന്നു. രണ്ടാം പ്രാവശ്യം തടവിൽ ഇരിക്കു
മ്പോൾ, അവൻ തിമൊത്ഥ്യന്നു രണ്ടാം ലേഖനം12

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/135&oldid=182732" എന്ന താളിൽനിന്ന് ശേഖരിച്ചത്