ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩ —

൫. യേശുവിന്റെ സ്നാനവും
പരീക്ഷയും.

ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും അരയിൽ തോ
ല്വാറും ഉടുത്തു, തുള്ളനേയും കാട്ടുതേനും ആഹാരമാ
ക്കി വനപ്രദേശങ്ങളിൽ പാൎത്തു കൊണ്ടിരിക്കുന്ന
യോഹന്നാൻ ദൈവകല്പന ഉണ്ടാകയാൽ യൎദ്ദൻ നദീ
തീരത്ത് ചെന്നു, സ്വൎഗ്ഗരാജ്യം സമീപമാകകൊണ്ടു
അനുതാപപ്പെടുവിൻ എന്നു പ്രസംഗിച്ചപ്പോൾ, യ
രുശലേമിൽനിന്നും യഹൂദരാജ്യത്തിൽനിന്നും വളരെ
ജനങ്ങൾ അവന്റെ അരികിൽ ചെന്നു, പാപങ്ങളെ
ഏറ്റുപറഞ്ഞാറെ, അവൻ പുഴയിൽ അവരെ സ്നാ
നം കഴിച്ചു. ഇവൻ മശീഹതന്നെ എന്നു പലരും വി
ചാരിച്ചപ്പോൾ, അനുതാപത്തിന്നായി ഞാൻ വെള്ളം
കൊണ്ടു നിങ്ങളെ സ്നാനം കഴിക്കുന്നു; എന്നേക്കാൾ
വലിയവൻ വരുന്നുണ്ടു, അവന്റെ ചെരിപ്പുകളുടെ
വാറഴിപ്പാൻ പോലും ഞാൻ യോഗ്യനല്ല; അവൻ നി
ങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും അഗ്നികൊണ്ടും സ്നാ
നം കഴിക്കും എന്നു യോഹന്നാൻ പറഞ്ഞു.

ആ സമയത്ത് ഏകദേശം മുപ്പതു വയസ്സുള്ള
യേശുവും യോഹന്നാന്റെ അടുക്കെ ചെന്നു എനി
ക്കും സ്നാനം കഴിക്കേണം എന്നു ചോദിച്ചപ്പോൾ, എനി
ക്ക് നിങ്കൽനിന്നു സ്നാനത്തിന്നാവശ്യമായിരിക്കു
മ്പോൾ, നീ എന്നോടു ചോദിക്കുന്നത് എന്തെന്നു
വിരോധം പറഞ്ഞാറെ, യേശു ഇപ്പോൾ, സമ്മതി
ക്ക നീതി എല്ലാം നിവൃത്തിക്കുന്നതു നമുക്കു ഉചിതം2

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/15&oldid=182611" എന്ന താളിൽനിന്ന് ശേഖരിച്ചത്