ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪ —

തന്നെ എന്നു പറഞ്ഞു പുഴയിൽ ഇറങ്ങി, സ്നാനം കൈ
ക്കൊണ്ടു കരേറി പ്രാൎത്ഥിച്ചശേഷം സ്വൎഗ്ഗത്തിൽനി
ന്നു ദൈവാത്മാവ് പ്രാവിനെ പോലെ ഇറങ്ങി, അ

വന്റെ മേൽ വരുന്നതിനെ യോഹന്നാൽ കണ്ടു; ഇ
വൻ എന്റെ പ്രിയ പുത്രനാകുന്നു, ഇവനിൽ എനി
ക്ക് നല്ല ഇഷ്ടമുണ്ടു എന്നു ആകാശത്തിൽനിന്നു ഒരു
വാക്കും കേൾക്കയും ചെയ്തു.

അനന്തരം യേശു പരിശുദ്ധാത്മനിയോഗത്താ
ൽ വനത്തിൽ പോയി മൃഗങ്ങളോടു കൂട പാൎത്തു, ഒരു
മണ്ഡലം നിരാഹാരനായി വിശന്നപ്പോൾ, പിശാ
ച് അവന്റെ അരികെ ചെന്നു, നീ ദൈവപുത്രനെ
ങ്കിൽ ഇക്കല്ലുകളെ അപ്പമാക്കി തീൎക്ക എന്നു പറഞ്ഞാ
റെ, അവ ൻ അപ്പംകൊണ്ടു മാത്രമല്ല, സകല ദൈ
വവചനം കൊണ്ടത്രെ മനുഷ്യൻ ജീവിച്ചിരിക്കുന്നു
എന്ന വേദവാക്യമുണ്ടല്ലൊ എന്നു കല്പിച്ചശേഷം,
പരീക്ഷകൻ അവനെ യരുശലേമിലേക്ക് കൊണ്ടു
പോയി, ദൈവാലയമുകളിന്മേൽ കരേറ്റി, നീ ദൈ
വപുത്രനെങ്കിൽ കീഴ്പെട്ടു ചാടുക, കാൽ കല്ലിന്മേൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/16&oldid=182612" എന്ന താളിൽനിന്ന് ശേഖരിച്ചത്