ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൦ —

൮. പേത്രന്റെ മീൻപിടിയും
വെള്ളിക്കാശും.

യേശു ഒരു ദിവസം ഗലീലക്കടൽകരയിലെ കഫ
ൎന്നഹൂം പട്ടണത്തിങ്കൽനിന്നു പ്രസംഗിക്കുമ്പോൾ,
വളരെ ജനങ്ങൾ ദൈവവചനം കേൾപാൻ തിക്കി
ത്തിരക്കി വന്നാറെ, അവൻ കേഫാ എന്ന പേത്ര
ന്റെ തോനിയിൽ കയറി ഇരുന്നു പ്രസംഗിച്ചു.
അനന്തരം അവൻ പേത്രനോടു: നീ കഴത്തി‌ലേക്ക്
വലിച്ചു വല വീശേണമെന്നു കല്പിച്ചപ്പോൾ, ഗു
രോ! ഞങ്ങൾ രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും
കിട്ടിയില്ല എങ്കിലും നിന്റെ വചനപ്രകാരം വല
വീശാം എന്നു അവൻ പറഞ്ഞു വീശിയപ്പോൾ, വ
ലിയ മീൻകൂട്ടം അകപ്പെട്ടു, വല കീറിയത് കൊണ്ടു
മറ്റുള്ള തോണിക്കാരെ വിളിച്ചു രണ്ടു തോണി കുങ്ങു
മാറാക മത്സ്യം നിറെക്കയും ചെയ്തു. ൟ സംഭവിച്ച
ത് കണ്ടാറെ, പേത്രൻ യേശുവിന്മുമ്പാകെ കുമ്പിട്ടു
കൎത്താവെ! ഞാൻ പാപിയാകുന്നു; നീ എന്നെ വിട്ടു
മാറേണം എന്നു പറഞ്ഞു, അവനും കൂടയുള്ളവരെല്ലാ
വരും ഭ്രമിച്ചപ്പോൾ, യേശു പേത്രനോടു: ഭയപ്പെട
രുത്; ഇനിമേൾ ഞാൻ നിങ്ങളെ ആളെ പിടിപ്പവർ
ആക്കും; എന്റെ പിന്നാലെ വരുവിൻ എന്നു കല്പി
ച്ചാറെ, അവർ തോണി കരമേലേറ്റി സകലവും വി
ട്ടു, യേശുവിന്റെ കൂടപ്പോയി.

കുറയ കാലം കഴിഞ്ഞാറെ, യേശു ശിഷ്യന്മാരൊ
ടു കൂട ഗലീലയിൽനിന്നു കഫൎന്നഹൂം പട്ടണത്തിൽ
എത്തിയപ്പോൾ, തലപ്പണം വാങ്ങുന്നവർ വന്നു,

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/22&oldid=182618" എന്ന താളിൽനിന്ന് ശേഖരിച്ചത്