ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൩ —

നൂൽക്കുന്നതുമില്ല, എങ്കിലും ശലോമോൻ രാജാവി
നും അവറ്റെപ്പോലെ അലങ്കാരം ഇല്ലാഞ്ഞു നിശ്ച
യം ഇന്നിരുന്നു നാളെ വാടിപ്പോകുന്ന പുല്ലിനേ
യും ദൈവം ഇങ്ങിനെ ഉടുപ്പിക്കുന്നതു വിചാരിച്ചാ
ൽ, അല്പവിശ്വാസികളെ! നിങ്ങളെ എത്രയും നന്നാ
യി ഉടുപ്പിക്കയില്ലയൊ, അന്നവസ്ത്രാദികൾ ഒക്കയും
നിങ്ങൾക്ക് ആവശ്യം എന്നു പിതാവും അറിഞ്ഞിരി
ക്കുന്നു. നിങ്ങൾ ദൈവരാജ്യത്തേയും അവന്റെ നീ
തിയേയും മുമ്പിൽ അന്വേഷിപ്പിൻ എന്നാൽ ഈ
വക എല്ലാം നിങ്ങൾക്കു സാധിക്കും. സഹോദരനെ
സ്നേഹം കൂടാതെ, വിധിക്കരുതു; ദൈവമുഖേന ലഭി
ച്ചിട്ടുള്ള കൃപാവരങ്ങളെ നന്ന സൂക്ഷിച്ചു അധികം
കിട്ടേണ്ടതിന്നു പ്രാൎത്ഥിപ്പിൻ! പ്രാൎത്ഥിക്കുമ്പോൾ ഇ
പ്രകാരം പറയേണം: സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ
പിതാവെ! നിന്റെ നാമം പരിശുദ്ധമാക്കപ്പെടേണ
മെ; നിന്റെ രാജ്യം വരേണമെ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമെ,
ഞങ്ങൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമെ, ഞ
ങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു പോലെ ഞ
ങ്ങളുടെ കടങ്ങളെ വിട്ടു തരേണമെ; ഞങ്ങളെ പരീ
ക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു ഞങ്ങളെ ഉ
ദ്ധരിക്കേണമെ, രാജ്യവും, ശക്തിയും, തേജസ്സും, യു
ഗാദികളിലും നിണക്കല്ലൊ ആകുന്നു ആമെൻ.

നിങ്ങളിൽ യാതൊരുത്തന്റെ പുത്രൻ എങ്കിലും
പിതാവിന്റെ അടുക്കെ ചെന്നു, അപ്പം ചോദിച്ചാൽ
അവന്നൊരു കല്ലു കൊടുക്കുമൊ, മത്സ്യം ചോദിച്ചാൽ
സൎപ്പവും മുട്ട ചോദിച്ചാൽ തേളും കൊടുക്കുമൊ, ദോഷി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/25&oldid=182621" എന്ന താളിൽനിന്ന് ശേഖരിച്ചത്