ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൪ —

കളായ നിങ്ങൾ മക്കൾക്ക് നല്ല ദാനം ചെയ്‌വാൻ
അറിയുന്നെങ്കിൽ, സ്വൎഗ്ഗസ്ഥനായ നിങ്ങടെ പിതാ
വ് തന്നോടു അപേക്ഷിക്കുന്നവൎക്ക് എത്ര അധികം
കൊടുക്കും. ഇടുക്കു വാതിലിൽ കൂടി അകത്ത് കടപ്പി
ൻ! നാശവാതിൽ വീതിയുള്ളതും വഴി വിസ്താരമുള്ള
തും ആകുന്നു; അതിൽ കൂടി പോകുന്നവർ പലരും ഉ
ണ്ടു, ജീവവാതിൽ ഇടുക്കമുള്ളതും വഴി വിസ്താരം കുറ
ഞ്ഞതും ആകകൊണ്ടു, അതിനെ കണ്ടെത്തുന്നവർ
ചുരുക്കമാകുന്നു, ആട്ടിൻ വേഷം ധരിച്ച കള്ള പ്രവാ
ചകന്മാർ അകമെ ബുഭുക്ഷയുള്ള ചന്നായ്ക്കളത്രെ;
അവരെ സൂക്ഷിച്ചു വിട്ടുകൊൾവിൻ! നല്ല വൃക്ഷം
നല്ല ഫലങ്ങളെ തരുന്നു, ആകാത്ത വൃക്ഷം ആകാ
ത്ത ഫലങ്ങളെ തരുന്നു, ആകാത്ത വൃക്ഷം തിരി
ച്ചറിയേണ്ടു. കൎത്താവെ, കൎത്താവെ, എന്നു പറയു
ന്നവനെല്ലാം സ്വൎഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്ക
യില്ല. സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇ
ഷ്ടം ചെയ്യുന്നവനത്രെ പ്രവേശിക്കും. എന്റെ വ
ചനങ്ങളെ കേട്ടു അനുസരിക്കുന്നവൻ തന്റെ വീടു
ഒരു പാറ മേൽ പണിചെയ്തു ബുദ്ധിമാനായ മനു
ഷ്യനോട് സദൃശനാകുന്നു, മഴവെള്ളങ്ങൾ വൎദ്ധിച്ചു
വീട്ടിന്മേൽ അലച്ചാലും കാറ്റുകൾ അടിച്ചാലും പാറ
മേൽ സ്ഥാപിച്ചിരിക്കകൊണ്ടു അത് വീഴുകയില്ല; വ
ചനം കേട്ടു അനിസരിക്കാത്തവൻ മണലിന്മേൽ വീ
ടു പണിചെയ്തു ഭോഷനായ മനുഷ്യനോടു തുല്യനാ
കുന്നു; മഴവെള്ളങ്നൾ വൎദ്ധിച്ചലെച്ചു കാറ്റ് അടിക്കു
മ്പോൾ, അതു വീഴുമല്ലൊ, അതിന്റെ വീഴ്ച എത്രയും
വലുതായിരിക്കും എന്നു പറകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/26&oldid=182622" എന്ന താളിൽനിന്ന് ശേഖരിച്ചത്