ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൫ —

൧൦. യേശു ചെയ്ത അതിശയങ്ങൾ.
യരുശലേം സമീപത്തു ബെത്ഥെസ്ദ എന്ന കു
ളത്തിലെ വെള്ളം രോഗശാന്തിക്ക് എത്രയും വിശേ
ഷമായിരുന്നു; ദൈവശൽതിയാൽ ആ വെള്ളം കല
ങ്ങുമ്പോൾ, യാതൊരു രോഗി എങ്കിലും മുമ്പെ അതിൽ
മുഴുകിയാൽ സൌഖ്യം വരും അവിടെ ദൎമ്മിഷ്ഠ
ന്മാർ ദീനക്കാൎക്ക് വേണ്ടി അഞ്ചു മണ്ഡപങ്ങളെ ഉ
ണ്ടാക്കിയിരിക്കകൊണ്ടു പല രോഗികളും വെള്ളത്തി
ന്റെ കലക്കമുണ്ടാകുമ്പോൾ, മുഴുക്കേണ്ടതിനായി കാ
ത്തിരുന്നു. യേശു യരുശലേമിൽ പെരുനാളിന്നു വ
ന്നു ദീനക്കാരെ കാണ്മാൻ ബെത്ഥെസ്ദയി പോയ
പ്പൊൾ, മുപ്പത്തെട്ടു വൎഷം രോഗിയായി കിടന്നൊരു
മനുഷ്യനെ കണ്ടു, നിണക്ക് സ്വസ്ഥനാവാൻ മന
സ്സുണ്ടൊ എന്നു ചോദിച്ചാറെ, അവൻ കൎത്താവെ,
ഈ വെള്ളത്തിൽ കലക്കമുണ്ടാകുമ്പോൾ, എന്നെ കു
ളത്തിൽ കൊണ്ടുപോവാൻ ആരുമുണ്ടാകുന്നില്ല; പ
ണിപ്പെട്ടു ഞാൻ തന്നെ പോവാൻ തുടങ്ങിയാൽ, ഉ
ടനെ മറ്റൊരുത്തൻ വെള്ളത്തിൽ ഇറങ്ങി മുഴുകുന്നു
എന്നു പറഞ്ഞ ശേഷം യേശു നീ എഴുനീറ്റു നി
ന്റെ കിടക്ക എടുത്തു നടക്ക എന്നു കല്പിച്ചപ്പോൾ,
അവൻ എഴുനീറ്റു കിടക്ക എടുത്തു നടന്നു സ്വസ്ഥ
നായ്‌വരികയും ചെയ്തു. പിന്നെ യേശു കഫൎന്നഹൂം
പട്ടണത്തിലേക്ക് വന്നപ്പോൾ, രോമശതാധിപൻ
തന്റെ പ്രിയനായ വേലക്കാരൻ ദീനം പിടിച്ചു മരി
പ്പാറായപ്പോൾ, അവനെ സൌഖ്യമാക്കേണമെന്നു
ചില യഹൂദമുഖ്യസ്ഥന്മാരെ അയച്ചു; അവർ യേശു3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/27&oldid=182623" എന്ന താളിൽനിന്ന് ശേഖരിച്ചത്