ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൦ —

പിന്നെ യേശു ജനങ്ങളെ ദൈവവചനത്തെ ഗ്ര
ഹിപ്പിച്ചുകൊണ്ടിക്കുമ്പോൾ, യായിർ എന്ന പ്രമാ
ണി വന്നു അവനെ വന്ദിച്ചു, ഗുരൊ! എനിക്ക് പന്ത്ര
ണ്ടു വയസ്സുള്ള ഒരു ഏക പുത്രി രോഗം പിടിച്ചു മരി
പ്പാറായിരിക്കകൊണ്ടു നീ ഉടനെ വന്നു അവളെ സൌ
ഖ്യമാക്കേണമെന്നു അപേക്ഷിച്ചാറെ, യേശു അവ
നോടു കൂടപ്പോകുമ്പോൾ, ജനങ്ങൾ അവനെ ഞെ
രുക്കി. ആ സ്ഥലത്തു പന്ത്രണ്ടു വൎഷം തന്റെ രക്ത
സ്രാവത്തിന്നു ധനമൊക്കയും വെറുതെ ചെലവിട്ട
ഒരു സ്ത്രീയുണ്ടായിരുന്നു; അവൾ യേശുവിന്റെ അ
വസ്ഥ കേട്ടു വന്നു, അവന്റെ വസ്ത്രം മാത്രം പിന്നി
ൽനിന്നു തൊടുവാൻ സംഗതി വന്നതിനാൽ, സ്രാവം
ശമിച്ചു. അപ്പോൾ യേശു എന്നെ തൊട്ടതാരെന്നു
ചോദിച്ചാറെ, ശിഷ്യന്മാർ പുരുഷാരം നിന്നെ തിക്കി
വരുന്നതു കൊണ്ടു എന്നെ തൊട്ടതാരെന്നു ചോദിപ്പാ
ൻ സംഗതി ഉണ്ടൊ എന്നു പറഞ്ഞപ്പോൾ, അപ്ര
കാരമല്ല, എന്നിൽനിന്നു ഒരു ശക്തി പുറപ്പെട്ടത് ഞാ
ൻ അറിയുന്നു; ഒരാൾ എന്നെ തൊട്ടിട്ടുണ്ടു എന്നു പറ
ഞ്ഞ ഉടനെ, ആ സ്ത്രീ വിറച്ചുമ്പൊണ്ടു നമസ്കരിച്ചു,
സകലത്തെയും അറിയിച്ച ശേഷം അവൻ മകളെ
ധൈൎയ്യമായിരിക്ക! നിന്റെ വിശ്വാസം നിന്നെ ര
ക്ഷിച്ചു സമാധാനത്തോടെ പോക എന്നു പറഞ്ഞു.
തൽക്ഷണം പ്രമാണിയുടെ വീട്ടിൽനിന്നു ഉരാൾ വ
ന്നു നിന്റെ മകൾ മരിച്ചിരിക്കുന്നു, ഗുരുവിനെ വരു
ത്തിവാൻ ആവശ്യമില്ല എന്നു പറഞ്ഞത് യേശു കേട്ടു
അവനോടു: ഭയപ്പെടൊല്ല; മുറ്റും വിശ്വസിക്ക എ
ന്നു പറഞ്ഞു വീട്ടിലേക്ക് ചെന്നപ്പോൾ, എല്ലാവരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/32&oldid=182628" എന്ന താളിൽനിന്ന് ശേഖരിച്ചത്