ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൪ —

കാറ്റു നിന്നുപോയാറെ, പടവിലുള്ളവർ വന്നു അ
വനെ വാഴ്ത്തി വന്ദിച്ചു.

ഇങ്ങിനെ യേശു ചെയ്ത അതിശയങ്ങളെ സം
ക്ഷേപിച്ചു പറഞ്ഞതല്ലാതെ, കുരുടന്മാൎക്കും കാഴ്ച വരു
ത്തി, ചെവിടരെയും മുടന്തരെയും ഊമരെയും കുഷ്ഠ
രോഗികളെയും സൌഖ്യമാക്കി, ഭൂതങ്ങളെ ആട്ടി, പ
ല ദുഃഖികളെയും ആശ്വസിപ്പിച്ചു എന്നുള്ളതു വേ
ദപുസ്തകം നോക്കിയാൽ വിസ്തരിച്ചറിയാം.

൧൩. മഹാപാപയും കനാനസ്ത്രീയും.

പിന്നെ ശീമൊൻ എന്നൊരു പ്രധാന പറീശ
ന്റെ വീട്ടിൽ യേശു ഭക്ഷിപ്പാനിരുന്നത് ആ നഗ
രത്തിലൊരു സ്ത്രീ കേട്ടു, ഒരു പാത്രത്തിൽ പരിമള
തൈലത്തോടു കൂട അവന്റെ പിറകിൽ വന്നു കര
ഞ്ഞു, കണ്ണുനീരു കൊണ്ടു കാൽ നനെച്ചും തലമുടി
കൊണ്ടു തുടച്ചും ചുംബനം ചെയ്തും തൈലം പൂശിയും

കൊണ്ടു കാൽക്കൽ നിന്നു. അപ്പോൾ പറീശൻ ഇ
വൻ ദീൎഘദൎശിയെങ്കിൽ ഇവളെ മഹാ പാപിയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/36&oldid=182632" എന്ന താളിൽനിന്ന് ശേഖരിച്ചത്