ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൫ —

ന്നറിഞ്ഞു തന്നെ തൊടുവാൻ സമ്മതിക്കേണ്ടതിന്നു
അവകാശമില്ലയായിരുന്നു എന്നു വിചാരിച്ചു കൊ
ണ്ടിരിക്കുമ്പോൾ, യേശു അവനെ നോക്കി ശിമോ
നെ ഒരു ധനവാന്നു കടം പെട്ട രണ്ടു പേരുണ്ടായി
രുന്നു, ഒന്നാമന്നു അഞ്ഞൂറു പണം; രണ്ടാമന്നു അ
മ്പത് പണം കടം; ഇതു തീൎപ്പാൻ ഇരുവൎക്കും വഴിയി
ല്ലായ്കകൊണ്ടു അവൻ ആ മുതലെല്ലാം വിട്ടു കൊടു
ത്തു ഇരുവരിൽ ആർ അവനെ അധികം സ്നേഹി
ക്കും എന്നു ചോദിച്ചാറെ, അധികം കടം പെട്ടവനെ
ന്നു ശിമോം പറഞ്ഞു, അപ്പോൾ യേശു നീ പറ
ഞ്ഞത് സത്യം എന്നു ചൊല്ലി, സ്ത്രീയെ നോക്കി പറീ
ശനോടു: ഇവളെ കാണുന്നുവൊ ഞാൻ നിന്റെ വീ
ട്ടിൽ വന്നപ്പോൾ, എന്റെ കാൽ കഴുകേണ്ടതിന്നു നീ
എനിക്ക് വെള്ളം തന്നില്ല; ഇവൾ കണ്ണുനീർകൊ
ണ്ടു കാൽ കഴുകി, തലമുടി കൊണ്ടു തുവൎത്തി, നീ എനി
ക്ക് ചുംബനം തന്നില്ല; ഇവൾ ഇടവിടാതെ എന്റെ
കാലുകളെ ചുംബിച്ചു. നീ എണ്ണകൊണ്ടു എന്റെ
തല പൂശിയില്ല ഇവൾ തൈലംകൊൻടു എന്റെ
കാലുകളെ പൂശി. ഇവളുടെ അനേകം പാപങ്ങളെ
ക്ഷമിച്ചിരിക്കകൊണ്ടു ഇവൾ വളരെ സ്നേഹിക്കുന്നു;
അല്പം ക്ഷമ ലഭിച്ചവർ അല്പമത്രെ സ്നേഹിക്കും എ
ന്നു പറഞ്ഞു, സ്ത്രീയോടു: നിന്റെ പാപങ്ങൾ ക്ഷമി
ച്ചിരിക്കുന്നു, സമാധാനത്തോടെ പോക നിന്റെ വി
ശ്വാസം നിന്നെ രക്ഷിച്ചു എന്നു കല്പിക്കയും ചെയ്തു.

അനന്തരം യേശു അല്പം ആശ്വാസം ലഭിക്കേ
ണ്ടതിന്നു തുറു ചിദോനി ദേശങ്ങളിൽ യാത്രയായ
പ്പോൾ, ഒരു സ്ത്രീ പിന്നാലെ ചെന്നു കൎത്താവെ!

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/37&oldid=182633" എന്ന താളിൽനിന്ന് ശേഖരിച്ചത്