ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൭ —

ഹെരോദ്യയുടെ മകൾ രാജസന്നിധിയിങ്കൽ നിന്നു
നൃത്തം ചെയ്തു, രാജാവിനെയും കൂടയുള്ളവരേയും
പ്രസാദിപ്പിച്ചശേഷം, രാജാവ് അവളോടു നിണ
ക്കിഷ്ടമായത് യാതൊന്നെങ്കിലും ചോദിച്ചാൽ, തരാ
മെന്നു സത്യം ചെയ്തു കല്പിച്ച നേരം, അവൾ മാതാ
വോടു ഞാൻ എന്തു അപേക്ഷിക്കേണ്ടു എന്നന്വേ
ഷിച്ചാറെ, അമ്മ തന്റെ അഭീഷ്ടം പറഞ്ഞത് കേട്ടു,
യോഹന്നാന്റെ തല ഒരു തളികയിൽ വെച്ചു തരേണ
മെന്നു രാജാവോടു അപേക്ഷിച്ചപ്പോൾ, അവൻ
വളരെ വിഷാദിച്ചു എങ്കിലും, സത്യം നിമിത്തവും മ
ഹാജനങ്ങൾ ഉണ്ടാകനിമിത്തവും ഉടനെ യോഹനാ
ന്റെ തല വെട്ടിച്ചു കൊണ്ടുവന്നു ബാലസ്ത്രീക്ക്‌കൊ
ടുപ്പിച്ചു, അവളും അത് മാതാവിന്നു കൊടുത്തു. സ്നാ
പകന്റെ ശിഷ്യന്മാർ ശവമെടുത്തു പ്രേതക്കല്ലറയി
ൽ വെച്ചു വൎത്തമാനം യേശുവിനെ അറിയിക്കയും
ചെയ്തു.

൧൫. യേശു അരുളിചെയ്ത ഉപമകൾ.

യേശു ഒരു ദിവസം സമുദ്രതീരത്തിരുന്നപ്പോൾ,
അവന്റെ അടുക്കെ വളരെ ജനങ്ങൾ വന്നു കൂടിയാ
റെ, അവൻ ഒരു പടവിൽ കരേറി ഇരുന്നു പല കാ
ൎയ്യങ്ങളെ ഉപമകളായി ഉപദേശിച്ചതാവിത്: ഒരു കൃ
ഷിക്കാരൻ വിതെക്കുമ്പോൾ, ചില വിത്തുകൾ വഴി
യരികെ വീണാറെ, പക്ഷികൾ വന്നു അവറ്റെ തി
ന്നുകളഞ്ഞു; ചിലത് മണ്ണു കുറവുള്ള പാറസ്ഥലത്തു
വീണു, ഉടനെ മുളച്ചു സൂൎയ്യനുദിച്ചപ്പോൾ, വാടിവേർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/39&oldid=182635" എന്ന താളിൽനിന്ന് ശേഖരിച്ചത്