ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൮ —

മണ്ണിൽ താഴാഉകകൊണ്ടു ഉണങ്ങിപ്പോകയും ചെ
യ്തു. ചിലത് മുള്ളുകളുടെ ഇടയിൽ വീണു, മുള്ളുകളും
കൂട വളൎന്നതിക്രമിച്ചു, ഞാറു ഞെരുക്കിക്കളഞ്ഞു. ചി
ലത് നല്ല നിലത്തിൽ വീണു മുളെച്ചു വൎദ്ധിച്ചു, ൩൦,
൬൦, ൧൦൦, മടങ്ങോളവും ഫലം തന്നു. കേൾപാൻ ചെ
വിയുള്ളവൻ കേൾപുതാക എന്നു പറഞ്ഞു. പിന്നെ
ശിഷ്യന്മാർ അതിന്റെ പൊരുൾ ചോദിച്ചപ്പോൾ,
അവൻ അവരോടു: വിത്ത ദൈവവചനമാകുന്നു,
ചിലർ ഈ വചനം കേട്ടു ഉടനെ അൎത്ഥം ഗ്രഹിക്കാ
തെ ഇരിക്കുമ്പോൾ, പിശാച് ഇവർ വിശ്വസിച്ചു
രക്ഷ പ്രാപിക്കരുത് എന്നു വെച്ചു, ഹൃദയത്തിൽ വി
തെച്ചിട്ടുള്ള വാക് എടുത്തു കളയുന്നു. ആയവരെത്രെ
വഴിയരികെ ഉള്ളവർ. ചിലർ വചനത്തെ കേൾക്കു
മ്പോൾ, പെട്ടെന്നു സന്തോഷത്തോടും കൂട കൈക്കൊ
ള്ളുന്നു, ആന്തരത്തിൽ വേരില്ലാതെ ക്ഷണികന്മാരാ
കകൊണ്ടു വചനന്നിമിത്തം വിരോധവും ഹിംസയും
ജനിച്ചാൽ, വേഗത്തിൽ ഇടറി വലഞ്ഞു പിന്വാ
ങ്ങിപ്പോകും. ഇവർ പാറമേൽ വിതെച്ചതിന്നു ഒക്കും.
ചിലർ വചനത്തെ കേട്ടു കൊണ്ടശേഷം, ലോകചി
ന്തയും ധനാദിമായയും ഐഹികസുഖമോഹങ്ങളും
നെഞ്ചകം പുക്കു, വചനത്തെ ഞെരുക്കി, നിഷ്ഫലമാ
ക്കുന്നു; ആയവർമുള്ളുകളിലെ വിളതന്നെ. പിന്നെ വ
ചനം കേട്ടു ഗ്രഹിച്ചു. നല്ല മനസ്സിൽ വെച്ചു സൂക്ഷി
ക്കുന്നവർ നല്ല നിലത്തിലെ വിതയാകുന്നു. അവർ
ക്ഷാന്തിയോടെ നൂറോളം ഫലം തരികയും ചെയ്യുന്നു.

അവൻ മറ്റൊരു ഉപമ അവൎക്ക് പറഞ്ഞു കാ
ണിച്ചു; സ്വൎഗ്ഗരാജ്യം തന്റെ വയലിൽ നല്ല വിത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/40&oldid=182636" എന്ന താളിൽനിന്ന് ശേഖരിച്ചത്