ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൪ —

കിട്ടിയതിനാൽ സന്തോഷിപ്പിൻ എന്നു പറകയില്ല
യൊ, അപ്രകാരം തന്നെ അനുതപിപ്പാൻ ആവശ്യ
മില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരേക്കാൾ അ
നുതാപം ചെയ്യുന്ന ഒരു പാപിയെ കുറിച്ചു സ്വൎഗ്ഗ
ത്തിൽ സന്തോഷം ഉണ്ടാകും എന്നു ഞാൻ പറയുന്നു
എന്നു കല്പിച്ചു. പിന്നെ ഒരു സ്ത്രീക്കു പത്തു വെള്ളി
കാശുണ്ടായി; അവറ്റിൽ ഒന്നു കാണാതെ പോയാൽ,
ഒരു വിളക്കു കൊളുത്തി വീടടിച്ചു വാരി, അതി കണ്ടു
കിട്ടുവോളം താല്പൎയ്യത്തോടെ അന്വേഷിക്കാതിരിക്കു
മൊ? കണ്ടു കിട്ടിയാൽ സ്നേഹിതമാരെയും അയൽകാര
ത്തികളെയും വിളിച്ചു, കാണാത്ത വെള്ളിക്കാശു ക
ണ്ടു കിട്ടിയത് കൊണ്ടു സന്തോഷിപ്പിൻ എന്നു പ
റകയില്ലയൊ? അപ്രകാരം തന്നെ അനുതാപം ചെ
യ്യുന്ന പാപിയെ കുറിച്ചു ദൈവദൂതന്മാർ സന്തോഷി
ക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

പിന്നെയും ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉ
ണ്ടായിരുന്നു; അവരിൽ ഇളയവൻ പിതാവോടു
അഛ്ശ! മുതലിൽ എന്റെ ഓഹരി എനിക്ക് തരേണ
മെന്നു അപേക്ഷിച്ചപ്പോൾ, അഛ്ശൻ തന്റെ ധനം
അവൎക്കു പകുത്തു കൊടുത്തു; അല്പകാലം കഴിഞ്ഞാറെ,
ഇളയവൻ തൻ മുതൽ ഒക്ക എടുത്തു ദൂരദേശത്തു പോ
യി ദുൎന്നടപ്പു കൊണ്ടു സകലവും നഷ്ടമാക്കിയ ശേ
ഷം ആ ദേശത്തു മഹാ ക്ഷാമം വന്നതിനാൽ വള
രെ ഞെരുങ്ങി ആ ദേശത്തുള്ള പൌരന്മാരിൽ ഒരുവ
നോടു ചേൎന്നു; ആയവൻ പന്നികളെ മെയ്പാൻ അ
വനെ വയലിൽ അയച്ചു; പന്നികൾ തിന്നുന്ന ത
വിടുകൾ കൊണ്ടു വയറു നിറെച്ചു കൊൾവാൻ ആഗ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/46&oldid=182642" എന്ന താളിൽനിന്ന് ശേഖരിച്ചത്