ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൫ —

ഹിച്ചു എങ്കിലും അതുവും അവന്നു കിട്ടിയില്ല; അ
ങ്ങിനെ ഇരിക്കുമ്പോൾ, അവൻ അഛ്ശന്റെ എത്ര
പണിക്കാൎക്കു അന്നവസ്ത്രം മതിയാവോളം ഉണ്ടു, ഞാ
നൊ വിശപ്പു കൊണ്ടു നശിച്ചു പോകുന്നു; ഞാൻ
അഛ്ശന്റെ അടുക്കൽ പോയി, സ്വൎഗ്ഗത്തിന്നും നി
ണക്കും വിരോധമായി പാപം ചെയ്തിരിക്കുന്നു; ഇനി
മേൽ മകൻ എന്നു എന്നെ വിളിപ്പാൻ ഞാൻ യോ
ഗ്യനല്ല; വേലക്കാരിൽ ഒരുത്തനെ പോലെ എന്നെ
വിചാരിക്ക എന്നെല്ലാം പറയും എന്നു നിനെച്ചു യാ
ത്രയായി. ദൂരത്തിനിന്നു അഛ്ശൻ അവനെ കണ്ടു മന
സ്സലിഞ്ഞു ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കുംബിച്ചാറെ,

അവൻ അഛ്ശ! സ്വൎഗ്ഗത്തിനും നിണക്കും വിരോ
ധമായി ഞാൻ പാപം ചെയ്തിരിക്കുന്നു; ഇനിമേൽ
എന്നെ മകനെന്നു വിളിപ്പാൻ യോഗ്യനല്ല, വേല
ക്കാരിൽ ഒരുവനെ പോലെ എന്നെ വിചാരിക്ക എന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/47&oldid=182643" എന്ന താളിൽനിന്ന് ശേഖരിച്ചത്