ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൨ —

ചോദിച്ചതിന്നു യേശു ഒരു മനുഷ്യൻ യരുശലേമിൽ
നിന്നു യറിഖോപട്ടണത്തിലേക്ക് യാത്രയായപ്പോൾ,
കള്ളന്മാർ അവനെ പിടിച്ചടിച്ചും കുത്തിച്ചവിട്ടിവ
സ്ത്രമഴിച്ചും കൈക്കലുള്ളതു പറിച്ചും പ്രാണസങ്കടം
വരുത്തി വിട്ടുപോയിക്കളഞ്ഞു. പിന്നെ ഒരു ആചാ
ൎയ്യൻ ആ വഴി വന്നു, അവനെ രക്താഭിഷിക്തനായി
കണ്ടു കടന്നു പോയി. അതിന്റെ ശേഷം ഒരു ലേ
വിയനും അതിലെ വന്നു അവനെ കണ്ടു കടന്നു
പോയി. ഒടുക്കം ഒരു ശമൎയ്യക്കാരൻ വന്നു അവനെ
കണ്ടു കൃപ വിചാരിച്ചു അരികെ ചെന്നു മുറികളിൽ
എണ്ണയും വീഞ്ഞുയും പകൎന്നു കെട്ടി തന്റെ കഴുത

മേൽ കരേറ്റി വഴിയമ്പലത്തിലേക്ക് കൊണ്ടു പോ
യി രക്ഷിച്ചു. പിറ്റെ ദിവസം യാത്രയായപ്പോൾ,
വഴിയമ്പലക്കാരൻ പക്കൽ രണ്ടു വെള്ളിക്കാശു കൊടു
ത്തു, ഇവനെ നല്ലവണ്ണം രക്ഷിക്കേണം; ഇതിൽ അ
ധികം വല്ലതും ചിലവായി എങ്കിൽ, മടങ്ങി വന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/54&oldid=182650" എന്ന താളിൽനിന്ന് ശേഖരിച്ചത്