ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൩ —

ഞാൻ തരാം എന്നു പറഞ്ഞു പുറപ്പെട്ടു പോകയും
ചെയ്തു. ഇങ്ങിനെ കള്ളരുടെ കൈക്കലകപ്പെട്ട മനു
ഷ്യന്റെ അയല്ക്കാരൻ ആ മൂവരിൽ ആരെന്നു ശാ
സ്ത്രിയോടു യേശു ചോദിച്ചാറെ, കൃപ ചെയ്തവൻ
എന്നു ചൊല്ലിയതിന്നു സത്യം നീയും പോയി അപ്ര
കാരം ചെയ്ക എന്നു കല്പിച്ചു.

അനന്തരം യേശു വേറൊരു കഥയെ പറഞ്ഞ
റിയിച്ചു: ഒരു രാജാവ് ശുശ്രൂഷക്കാരുടെ കണക്ക്
നോക്കിയപ്പോൾ, പതിനായിരം റാത്തൽ വെള്ളികട
മ്പെട്ട ഒരുവൻ വന്നു കണ്ടാറെ, കടം തീൎപ്പാൻ വക
യില്ലായ്കകൊണ്ടു രാജാവ് ഭാൎയ്യാപുത്രന്മാരെയും വിറ്റു,
കടം തീൎക്ക എന്നു കല്പിച്ചാറെ, അവൻ സാഷ്ടാംഗമാ
യി നമസ്കരിച്ചു സകലവും തീൎപ്പാൻ വക കാണു
വോളം ക്ഷമിക്കേണമെന്നു വളരെ അപേക്ഷിച്ച
പ്പോൾ, രാജാവിന്നു കൃപ തോന്നി കടം എല്ലാം ഇള
ച്ചു കൊടുത്തു വിട്ടയക്കയും ചെയ്തു. ആശുശ്രൂഷ
ക്കാരൻ പുറത്തു ചെന്നു തനിക്ക് നൂറു വെള്ളി കടം
കൊടുപ്പാനുള്ള ഒരുവനെ കണ്ടു, തൊണ്ണയിൽ പിടി
ച്ചു നീ വാങ്ങിയ കടം തീൎക്ക എന്നു പറഞ്ഞപ്പോൾ,
ആയവൻ കാല്കൽ വീണു നമസ്കരിച്ചു, സകലവും
തീൎപ്പാൻ വക കാണുവോളം ക്ഷമിക്കേണമെന്ന് അ
പേക്ഷിച്ചാറെ, ആയത് അനുസരിയാതെ, കടം തീ
ൎക്കുവോളം അവനെ തടവിൽ പാൎപ്പിച്ചു. ആയവസ്ഥ
മറ്റെ ശുശ്രൂഷക്കാർ കേട്ടു വളരെ ദുഃഖിച്ചു രാജാ
വോടു ഉണൎത്തിച്ചപ്പോൾ, രാജാവ് വളരെ കോപി
ച്ചു. ദുഷ്ട! നീ എന്നോടു അപേക്ഷിച്ചത് കൊണ്ടു
ഞാൻ നിണക്ക് സകലവും വിട്ടുവല്ലൊ അപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/55&oldid=182651" എന്ന താളിൽനിന്ന് ശേഖരിച്ചത്