ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൪ —

നിന്റെ കൂട്ടു ശുശ്രൂഷക്കാരന്നു കൃപ ചെയ്‌വാൻ നി
ന്റെ മനസ്സിൽ തോന്നാഞ്ഞത് എന്തു എന്നു കല്പിച്ചു;
കടം എല്ലാം തീൎക്കുവോളം അവനെ പിടിച്ചു തടവിൽ
പാൎപ്പിച്ചു. നിങ്ങൾ അന്യോന്യം കുറ്റങ്ങളെ മനഃ
പൂൎവ്വമായി ക്ഷമിക്കാതിരുന്നാൽ, സ്വൎഗ്ഗസ്ഥനായ
എന്റെ പിതാവ് നിങ്ങൾക്കും അപ്രകാരം തന്നെ
ചെയ്യും എന്നു പറകയും ചെയ്തു.

൨൧. മനോവിനയം.

തങ്ങളെ ഭക്തരെന്നു വിചാരിച്ചു അന്യന്മാരെ നി
ന്ദിച്ചിട്ടുള്ള ചിലരോടു യേശു ഒരുപമ പറഞ്ഞു: ഒരു
ദിവസം പറീശൻ ചുങ്കക്കാരൻ ഇങ്ങിനെ രണ്ടു പേർ
പ്രാൎത്ഥിപ്പാൻ ദൈവാലയത്തിൽ പോയപ്പോൾ, പ
റീശൻ ദൈവമെ! മറ്റുള്ള മനുഷ്യരെ പോലെ കള്ള
നും ആക്രമക്കാരനും വ്യഭിചാരിയും ഈ ചുങ്കക്കാരും
എന്ന പോലെ ഞാൻ ദോഷവാനല്ലായ്കകൊണ്ടു നി
ന്നെ വന്ദിക്കുന്നു. ആഴ്ചവട്ടത്തിൽ രണ്ടു പ്രാവശ്യം
ഉപവാസം കഴിച്ചു സകല വസ്തുക്കളിലും പത്തിലൊ
ന്നു കൊടുത്തു വരുന്നു എന്നു പ്രാൎത്ഥിച്ചു. ചുങ്കക്കാരൻ
ദൂരത്തുനിന്നു കണ്ണുകളെ മേല്പട്ടുയൎത്താതെ മാറിലടി
ച്ചു ദൈവമെ! മഹാ പാപിയായ എന്നോടു കരുണ
യുണ്ടാകേണമെ എന്നു പ്രാൎത്ഥിച്ചു പറീശനേക്കാൾ,
നീതിമാനായി വീട്ടിലേക്ക് പോകയും ചെയ്തു. അപ്ര
കാരം തന്നെത്താൻ ഉയൎത്തുന്നവന്നു താഴ്ചയും തന്നെ
ത്താൻ താഴ്തുന്നവന്നു ഉയൎച്ചയും വരുമെന്നു ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/56&oldid=182652" എന്ന താളിൽനിന്ന് ശേഖരിച്ചത്