ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪ —

അറിയിപ്പാൻ ദൈവം എന്നെ അയച്ചിരിക്കുന്നു; നീ
വിശ്വസിക്കായ്കകൊണ്ടു, ഈ കാൎയ്യം സംഭവിക്കും നാ
ൾ വരെ ഊമനാകും എന്നു പറഞ്ഞ ഉടനെ അവൻ
ഊമനായി പുറത്തുള്ള ജനസംഘങ്ങളെ അനുഗ്രഹി
പ്പാൻ വഹിയാതെ പോയി.

പിന്നെ ആറുമാസം കഴിഞ്ഞ ശേഷം ആ ദൈ
വദൂതൻ നചറത്ത് നഗരത്തിലെ മറിയ എന്ന കന്യ
കെക്കു പ്രത്യക്ഷനായി അവളോടു: കൃപ ലഭിച്ചവ
ളെ വാഴുക! സ്ത്രീകളിൽ വെച്ചു ദൈവാനുഗ്രഹമുള്ളവ
ളെ ഭയപ്പെടരുതു; നീ ഒരു പുത്രനെ പ്രസവിച്ചു അ
വന്നു യേശുവെന്നു പേർ വിളിക്കും ദൈവം അവ
ന്നു പിതാവായ ദാവിദിന്റെ സിംഹാസനം കൊടു
ക്കും അവൻ ദൈവപുത്രൻ എന്ന് പേർ കൊണ്ടു
എന്നും രാജാവായി വാഴുകയും ചെയ്യും എന്നു പറഞ്ഞാ
റെ, മറിയ ഞാൻ ഒരു പുരുഷനെ അറിയായ്കകൊണ്ടു
ഇതെങ്ങിനെ ഉട്ണാകുമെന്നു ചോദിച്ചതിന്നു ദൈവ
ദൂതൻ പരിശുദ്ധാത്മാവും മഹോന്നതന്റെ ശക്തിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/6&oldid=182602" എന്ന താളിൽനിന്ന് ശേഖരിച്ചത്