ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൯ —

പകൽ സമയത്തു നടക്കുന്നവൻ വെളിച്ചം കാണ്ക
കൊണ്ടു ഇടറുന്നില്ല. പിന്നെ നമ്മുടെ സ്നേഹിതനാ
യ ലാജർ ഉറങ്ങുന്നു എങ്കിലും അവനെ ഉണൎത്തുവാ
ൻ ഞാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ, നിദ്രാശ
യനത്തെ കുറിച്ചു പറഞ്ഞു എന്നു ശിഷ്യന്മാർ നിരൂ
പിച്ചു, കൎത്താവെ! അവൻ ഉറങ്ങുന്നുവെങ്കിൽ സൌ
ഖ്യം വരും എന്നതിന്നു യേശു അവൻ മരിച്ചു എന്നു
സ്പഷ്ടമായി പറഞ്ഞു. അവരുടെ ഒരുമിച്ചു പുറപ്പെട്ടു,
ബത്തന്യ സമീപം എത്തിയപ്പോൾ, ആ വൎത്തമാ
നം അറിഞ്ഞു, മൎത്താ ചെന്നെതിരേറ്റു കൎത്താവെ!
നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോ
ദരൻ മരിക്കയില്ലയായിരുന്നു എന്നു പറഞ്ഞാറെ, അ
വൻ എഴുനീല്ക്കുമെന്നു യേശുവിന്റെ വചനം കേ
ട്ടപ്പൊൾ, മൎത്താ അവസാനദിവസത്തിലെ ഉയിൎപ്പി
ങ്കൽ അവൻ എഴുനീൽക്കും നിശ്ചയം എന്നു പറഞ്ഞു
അനന്തരം യേശു ഞാൻ തന്നെ ഉയിൎപ്പും ജീവനുമാ
കുന്നു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീ
വിക്കും; ആരെങ്കിലും ജീവിച്ചു എങ്കൽ വിശ്വസിച്ചാ
ൽ ഉരുനാളും മരിക്കയില്ല; നീ ഇത് വിശ്വസിക്കുന്നു
വൊ എന്നു ചോദിച്ചാറെ, അവൾ കൎത്താവെ! നീ
ലോകത്തിൽ വരേണ്ടുന്ന ദൈവപുത്രനായ ക്രിസ്തു
വാകുന്നു എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു
പറഞ്ഞു. ഉടനെ ഓടിപ്പോയി മറിയയെ വിളിച്ചു വ
ൎത്തമാനം പറഞ്ഞാറെ, അവൾ വേഗം എഴുനീറ്റു മ
ൎത്തായുടെ പിന്നാലെ ചെന്നു യേശുവെ കണ്ടു നമ
സ്കരിച്ചു, കൎത്താവെ! നീ ഇവിടെ ഉണ്ടായിരുന്നു എ
ങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലയായിരുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/61&oldid=182658" എന്ന താളിൽനിന്ന് ശേഖരിച്ചത്