ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൧ —

ശബ്ദത്തോടെ വിളിച്ചു അപ്പോൾ മരിച്ചവൻ ജീവി
ച്ചെഴുനീറ്റു പുറത്തു വന്നാറെ, യേശു അവന്റെ
കൈ കാൽമുഖങ്ങളുടെ വസ്ത്ര ബന്ധനം അഴിച്ചു
പോകുവാൻ വിടുവിൻ എന്നു കല്പിക്കയും ചെയ്തു.

അനന്തരം യേശു അല്പകാലം എഭ്രം പട്ടണത്തി
ൽ പാൎത്തു; പെസഹ പെരുനാൾക്ക് ആറു ദിവസം
മുമ്പെ പിന്നെയും ബത്താന്യയിൽ വന്നു ശിമോ
നെന്നവന്റെ വീട്ടിൽ ശിഷ്യന്മാരോടും ലാജരോടും
കൂട ഭക്ഷണത്തിന്നിരുന്നപ്പോൾ, മൎത്താ ശുശ്രൂഷ
ചെയ്തു; മറിയ വിലയേറിയ പരിമളതൈലം ഒരു റാ
ത്തൽ കൊണ്ടു വന്നു യേശുവിന്റെ തലയിൽ ഒഴി
ച്ചു പാദങ്ങളിലും തേച്ചു; ആയത് തലമുടികൊണ്ടു തുവ
ൎത്തുകയും ചെയ്തു. ആ തൈലവാസന വീടു മുഴുവൻ
നിറഞ്ഞു, അവനെ കാണിച്ചു കൊടുക്കുന്ന ഇഷ്ക
ൎയ്യൊത്യനായ യഹൂദ മുന്നൂറു പണത്തിന്നു വിലയു
ള്ള ഈ തൈലം വിറ്റു ദാരിദ്ര്യക്കാൎക്ക കൊടുക്കാഞ്ഞ
തെന്തു എന്നു ചോദിച്ചു. അവൻ ദരിദ്രരെ വിചാരിG

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/63&oldid=182660" എന്ന താളിൽനിന്ന് ശേഖരിച്ചത്