ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൨ —

ച്ചിട്ടു എന്നല്ല; കള്ളനാകകൊണ്ടും മടിശ്ശീല ധരിച്ചു
സൂക്ഷിച്ചും ഇരിക്കായാലത്രെ ഇത് പറഞ്ഞത്. എ
ന്നാറെ, യേശു നിങ്ങൾ ഈ സ്ത്രീയെ എന്തിന്നു
ദുഃഖിപ്പിക്കുന്നു? ഇവൾ എന്നിൽ നല്ലൊരു ക്രിയ
ചെയ്തിരിക്കുന്നു; ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടയു
ണ്ടാം; മനസ്സുണ്ടെങ്കിൽ അവൎക്ക് ധൎമ്മം ചെയ്യാം;
ഞാൻ എപ്പോഴും നിങ്ങളുടെ കൂട ഇരിക്കയില്ല, ഇവൾ
കഴിയുന്നത് ചെയ്തു. എന്റെ ശരീരത്തെ കല്ലറയിൽ
അടക്കുന്ന ദിവസത്തിന്നായി സംഗ്രഹിച്ചത് കൊ
ണ്ടു ഈ സുവിശേഷം ലോകത്തിൽ എവിടെ എങ്കി
ലും ഘോഷിച്ചറിയിക്കുമ്പോൾ, ഇവളുടെ ഊൎമ്മെക്കാ
യി, അവൾ ചെയ്തതും ചൊല്ലും നിശ്ചയം എന്നു
പറഞ്ഞു.

൨൪. യേശു യരുശലേമിൽ
പ്രവേശിച്ചത്.

പിറ്റെ ദിവസം യരുശലേമിലേക്ക് യാത്രയാ
യിട്ടു ഒലിവ് മലയുടെ അരികെയുള്ള ബെതഫാക

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/64&oldid=182661" എന്ന താളിൽനിന്ന് ശേഖരിച്ചത്