ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൩ —

ഗ്രാമത്തിൽ എത്തിയാറെ, യേശു ശിഷ്യന്മാരിൽ
രണ്ടു പേരെ വിളിച്ചു അവരോടു: നിങ്ങൾ ഗ്രാമ
ത്തിൽ പോകുവിൻ! അവിടെ കെട്ടിയിരിക്കുന്ന കഴു
തയെയും, കഴുത ആൺകുട്ടിയെയും കാണും അവറ്റെ
അഴിച്ചു കൊണ്ടുവരുവിൻ യാതൊരുത്തനും വൊരോ
ധം പറയും എങ്കിൽ, കൎത്താവിന്നാവശ്യമെന്നു പറ
ഞ്ഞാൽ ഉടനെ വിട്ടയക്കും. ഇതാ നിന്റെ രാജാവ്
സൌമ്യനും ആൺകഴുതക്കുട്ടിമേൽ കരേറി വരുന്നു എ
ന്നു ചിയോൻ പുത്രിയോടു പറവിന്നെന്നുള്ള പ്രവാ
ചകവാക്യം നിവൃത്തിയാകെണ്ടതിന്നു ഇതൊക്കയും
സംഭവിച്ചു. പിന്നെ ശിഷ്യന്മാർ പോയി മൎത്താവി
ന്റെ വചനപ്രകാരം കഴുതക്കുട്ടിയെ കണ്ടഴിച്ചു കൊ
ണ്ടുവന്നു; വസ്ത്രങ്ങളെ അതിന്മേലിട്ടു, യേശുവിനെ
യും കരേറ്റി പോകുമ്പോൾ, ജനസംഘം വന്നു, കൂടി
സ്വവസ്ത്രങ്ങളെയും വൃക്ഷങ്ങളുടെ കൊമ്പുകളെയും
വഴിയിൽ വിരിച്ചു ദാവിദിൻ പുത്രന്നു ഹോശന്ന
കൎത്താവിന്റെ നാമത്തിൽ വരുന്ന ഇസ്രായേൽ രാ
ജാവ് വന്ദ്യൻ അത്യുന്നതങ്ങളിൽ ഹൊശന്ന എന്നു
ഘോഷിച്ചു പറഞ്ഞു; നഗരത്തിന്നടുത്തപ്പോൾ,
അവൻ അത് നോക്കി കരഞ്ഞു, നിന്റെ ഈ നാളി
ലെങ്കിലും നിന്റെ സമാധാനത്തെ സംബന്ധിച്ച്
കാൎയ്യങ്ങളെ നീ താൻ അറിയുന്നെങ്കിൽ കൊള്ളായി
രുന്നു. ഇപ്പോൾ, അവ നിന്റെ കണ്ണുകൾക്ക് മറ
ഞ്ഞിരിക്കുന്നു; ദൎശനകാലം അറിയായ്കകൊണ്ടു ശത്രു
ക്കൾ ചുറ്റും കിടങ്ങുണ്ടാക്കി വളഞ്ഞുകൊണ്ടു നിന്നെ
എല്ലാടവും അടച്ചു നിന്നെയും നിന്റെ മക്കളെയും
നിലത്തോടു സമമാക്കി തീൎത്തു, ഒരു കല്ലിന്മേൽ മറ്റൊ


6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/65&oldid=182662" എന്ന താളിൽനിന്ന് ശേഖരിച്ചത്