ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൭ —

എന്നാറെ, അവൻ ,മിണ്ടാതെ പാൎത്തപ്പോൾ രാജാ
വ് ഭൃത്യന്മാരെ വിളിച്ചു ഇവന്റെ കൈകാലുകൾ
കെട്ടി അതിദൂരത്തുള്ള അന്ധകാരത്തിലേക്കിടുവിൻ!
അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ക
ല്പിച്ചു. വിളിക്കപ്പെട്ടവർ പലരും തിരെഞ്ഞെടുക്കപ്പെ
ട്ടവരൊ ചുരുക്കം തന്നെ. പിന്നെ യേശു പറീശന്മാ
രുടെയും ശാസ്ത്രികളുടെയും ദുഷ്ടതയെ ശാസിച്ചറിയി
ച്ചിട്ടു യരുശലേമെ, യരുശലേമെ, ദീൎഘദൎശിമാരെ നീ
കൊന്നു, നിന്റെ അടുക്കെ അയച്ചവരെ കല്ലെറി
ഞ്ഞുവല്ലൊ, ഒരു പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകളു
ടെ കീഴിൽ കൂട്ടിച്ചേൎക്കുന്നതു പോലെ നിന്റെ മക്കളെ
കൂട്ടിച്ചേൎപ്പാൻ ഞാൻ എത്ര പ്രാവശ്യം നോക്കി എങ്കി
ലും നിങ്ങൾക്കു മനസ്സില്ല; നിങ്ങളുടെ ഭവനം പാഴാ
യിക്കിടക്കും; കൎത്താവിന്റെ നാമത്തിൽ വരുന്നവൻ
വന്ദ്യനെന്നു നിങ്ങൾ പറവോളം എന്നെ കാണുക
യില്ല എന്നു പറകയും ചെയ്തു.

൨൬. അവസാനകാൎയ്യങ്ങളുടെ
വിവരം.

അനന്തരം യേശു ദൈവാലയത്തിൽനിന്നു പുറ
പ്പെട്ടു പോയപ്പോൾ, ശിഷ്യന്മാരടുക്കെ ചെന്നു ദൈ
വാലയത്തിന്റെ വിശേഷക്കല്ലുകളെയും രത്നാലങ്കാ
രത്തെയും കാണിച്ചാറെ, അവൻ നിങ്ങൾ ഈ വ
സ്തുക്കളെ എല്ലം കണ്ടുവൊ? ഇടിച്ചു കളയാത്ത കല്ല്
ഒരു കല്ലിന്മേലും ഇവിടെ ശേഷിക്കയില്ല നിശ്ചയം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/69&oldid=182666" എന്ന താളിൽനിന്ന് ശേഖരിച്ചത്