ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫ —

നിന്മേൽ ആഛാദിക്കും; അതിനാൽ ജനിക്കുന്ന പരി
ശുദ്ധരൂപം ദൈവപുത്രൻ എന്നു വിളിക്കപ്പെടും; നി
ന്റെ ചാൎച്ചാക്കാരത്തിയായ എലിശബ വൃദ്ധതയിൽ
ഇപ്പോൾ ഗൎഭം ധരിച്ചിരിക്കുന്നു; ദൈവത്തിന്നു കഴി
യാത്ത കാൎയ്യം ഒന്നുമില്ല എന്നു പറഞ്ഞു, ആയത് കേ
ട്ടാറെ, മറിയ ഞാൻ കൎത്താവിന്റെ ദാസിയാകുന്നു;
വചനപ്രകാരം ഭവിക്കട്ടെ എന്നു പറഞ്ഞ ശേഷം
ദൈവദൂതൻ മറക്കയും ചെയ്തു. അനന്തരം മറിയ എ
ലിശബയെ ചെന്നു കണ്ടു വന്ദിച്ചാറെ, അവൾ പ
രിശുദ്ധാത്മപൂൎണ്ണയായിട്ടു ഹാ സ്ത്രീകളിൽ ധന്യയാ
യവളെ! എന്റെ കൎത്താവിന്റെ അമ്മ എന്ന കാ
ണ്മാനായി വന്നത് എനിക്ക് എന്തു കൊണ്ടാകുന്നു എ
ന്നുരച്ചത് കേട്ടു മറിയ കൎത്താവ് തന്റെ ദാസിയുടെ
താഴ്മയെ കണ്ടത് കൊണ്ടു എന്റെ ഹൃദയം അവനെ
മഹത്വപ്പെടുത്തുന്നു; എന്റെ ആത്മാവ് രക്ഷിതാവാ
യ ദൈവത്തിൽ ആനന്ദിച്ചിരിക്കുന്നു; എല്ലാ ജനങ്ങ
ളും എന്നെ ധന്യയെന്നു വിളിക്കും; ശക്തിയും പരിശു
ദ്ധിയുമുള്ളവൻ എനിക്ക് മഹത്വം വരുത്തി എന്നു
പറഞ്ഞു മൂന്നു മാസം അവളോടു കൂട പാൎത്തിട്ടു സ്വ
ദേശത്തേക്ക് മടങ്ങിപ്പോകയും ചെയ്തു.

പിന്നെ എലിശബ ഒരു പുത്രനെ പ്രസവിച്ചു
ബന്ധുക്കളും സമീപസ്ഥന്മാരും അവന്നു എട്ടാം ദിവ
സം പരിഛേദന കഴിച്ചു, അഛ്ശന്റെ പേർ വിളിപ്പാ
ൻ ഭാവിച്ചപ്പോൾ, അമ്മ വിരോധിച്ചു യോഹന്നാൻ
എന്നു പേരിടേണം എന്നു പറഞ്ഞാറെ, അവർ അ
ഛ്ശനോടു ചോദിച്ചതിന്റെ ശേഷം, അവൻ ഒരു എ
ഴുത്തു പലകമേൽ എഴുതി അവന്റെ പേർ യോഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/7&oldid=182603" എന്ന താളിൽനിന്ന് ശേഖരിച്ചത്