ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൮ —

യരുശലേം സേനകളാൽ വളഞ്ഞിരിക്കുന്നത് നിങ്ങൾ
കാണുമ്പോൾ, അതിന്റെ നാശം സമീപിച്ചിരിക്കു
ന്നു എന്നറിക. യഹൂദദേശത്ത് ഉള്ളവർ മലകളിലേ
ക്കും പട്ടണത്തിള്ളവർ പുറത്തേക്കും ഓടിപ്പോകേണ്ടു;
നാട്ടിലുള്ളവർ മടങ്ങിച്ചെല്ലരുത്; എഴുതിയിരിക്കുന്ന
കാൎയ്യങ്ങൾക്കു നിവൃത്തി വരുത്തുന്ന കാലം അത് ത
ന്നെ എന്നറിക. ജനങ്ങളിൽ ദൈവകോപം ഉഗ്രമാ
യി ജ്വലിക്കകൊണ്ടു നാട്ടിൽ പലവിധ ഞെരിക്കവും
അതിക്രമിച്ചുണ്ടാകും; ആ നാളുകളിൽ ഗൎഭിണികൾക്കും
മുലകുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! ജനങ്ങൾ വാളി
നാൽ വീഴും; പല രാജ്യങ്ങളിലും അടിമകളായി പോ
കേണ്ടിവരും; പുറജാതികളുടെ സമയം തികയുവോളം
അവർ യരുശലേമിനെ ചവിട്ടിക്കളയും എന്നു പറ
ഞ്ഞു. പിന്നെ അവൻ ഒലീവ് മലയിൽ ഇരിക്കു
മ്പോൾ, പേത്രു യോഹനാൻ യാക്കോബ് അന്ത്രയാ
എന്ന് ൟ നാലു ശിഷ്യന്മാർ അരികെ ചെന്നു, നി
ന്റെ വരവിന്റെയും ലോകാവസാനത്തിന്റെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/70&oldid=182667" എന്ന താളിൽനിന്ന് ശേഖരിച്ചത്