ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൧ —

മണവാളൻ വന്നു, ഒരുങ്ങിയിരിക്കുന്നവർ അവനോടു
കൂട കല്യാണത്തിന്നു പോയി വാതിലടെച്ച ശേഷം
മറ്റേവരും വന്നു കൎത്താവെ, കൎത്താവെ, തുറക്കേണം
എന്നു അപേക്ഷിച്ചാറെ, അവൻ ഞാൻ നിങ്ങളെ
അറിയുന്നില്ല എന്നു പറഞ്ഞു. അപ്രകാരം മനുഷ്യ
പുത്രൻ വരുന്ന ദിവസമെങ്കിലും നാഴികയെങ്കിലും
നിങ്ങൾ അറിയായ്കകൊണ്ടു ഉണൎന്നിരിപ്പിൻ സ്വ
ൎഗ്ഗരാജ്യം ഭൃത്യന്മാരെ വിളിച്ചു സമ്പത്തുകളെ അവരിൽ
ഏല്പിച്ചു ദൂരദേശത്തേക്ക് യാത്രയായ ഒരു മനുഷ്യന്നു
സമം; അവൻ അവരുടെ പ്രാപ്തി പോലെ ഒരുത്ത
ന്നു അഞ്ചും മറ്റൊരുത്തന്നു രണ്ടും മറ്റൊരുത്തന്നു

ഒന്നും റാത്തൽ ദ്രവ്യം കൊടുത്തു, ഉടനെ യാത്ര പുറ
പ്പെടുകയും ചെയ്തു. എന്നാറെ, അഞ്ചു റാത്തൽ വാ
ങ്ങിയവൻ പോയി വ്യാപാരം ചെയ്തു, വേറെ അഞ്ചു
റാത്തൽ ലാഭം വരുത്തി, രണ്ടു റാത്തൽ വാങ്ങിയവനും
അപ്രകാരം ഇരട്ടിലാഭം വരുത്തി; ഒരു റാത്തൽ വാ
ങ്ങിയവൻ അതിനെ ഭൂമിയിൽകുഴിച്ചിട്ടു; വളരെ കാലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/73&oldid=182670" എന്ന താളിൽനിന്ന് ശേഖരിച്ചത്