ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൨ —

കഴിഞ്ഞാറെ, അവരുടെ യജമാനൻ വന്നു കണക്ക്
നോക്കിയപ്പോൾ, അഞ്ചു റാത്തൽ വാങ്ങിയവൻ
വേറെ അഞ്ചു റാത്തൻ ധനം കൂടി കൊണ്ടുവന്നു; ക
ൎത്താവെ, എനിക്ക് അഞ്ചു റാത്തൽ ധനം തന്നുവല്ലൊ
ഞാൻ വ്യാപാരം ചെയ്ത്കൊണ്ടു അഞ്ചു റാത്തൽ
ലാഭം വരുത്തി എന്നു പറഞ്ഞത് കേട്ട കൎത്താവു ന
ന്നായി ഭക്തിവിശ്വാസമുള്ള ശുശ്രൂഷക്കാര, നീ അ
ല്പ കാൎയ്യത്തിൽ വിശ്വസ്തനായിരുന്നത് കൊണ്ടു, ഞാ
ൻ നിന്നെ പലതിന്നും അധികാരിയാക്കും; നിന്റെ
കൎത്താവിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്ക
എന്നു പറഞ്ഞു; അപ്രകാരം രണ്ടു രാത്തൽ വാങ്ങിയ
വനും വന്നു കൎത്താവെ, നീ തന്ന രണ്ടു റാത്തൽ ധ
നം കൊണ്ടു ഞാൻ രണ്ടു റാത്തൽ ലാഭം വരുത്തി എ
ന്നു പറഞ്ഞ ശേഷം കൎത്താവു പ്രസാദിച്ചു ഭക്തി
യും വിശ്വാസവുമുള്ള ശുസ്രൂഷക്കാര! അല്പകാൎയ്യത്തി
ൻ വിശ്വസ്തനായിരുന്നതിനാൽ നിന്നെ ബഹുകാ
ൎയ്യങ്ങളിൽ അധികാരിയാക്കും; നിന്റെ കൎത്താവിന്റെ
സന്തോഷത്തിലേക്ക് പ്രവേശിക്ക എന്നു പറഞ്ഞു.
അനന്തരം ഒരു റാത്തൽ വാങ്ങിയവൻ വന്നു കൎത്താ
വോടു: നീ വിതെക്കാത്തതിനെ കൊയ്കയും ചിന്നി
ക്കാത്തതിനെ കൂട്ടുകയും ചെയ്യുന്ന കഠിന മനുഷ്യനെ
ന്നു ഞാൻ അറിഞ്ഞു പേടിച്ചു നീ തന്ന ദ്രവ്യം ഭൂമി
യിൽ കുഴിച്ചിട്ടു സൂക്ഷിച്ചു വെച്ചു, നിണക്കുള്ളതു ഇ
താ എന്നു പറഞ്ഞപ്പോൾ, കൎത്താവ് കോപിച്ചു മടി
യനായ ദുഷ്ട ശുശ്രൂഷക്കാര! ഞാൻ വിതെക്കാത്തതി
നെ കൊയ്കയും ചിന്നിക്കാത്തതിനെ കൂട്ടുകയും ചെ
യ്യുന്നു എന്നറിക നൊണ്ടു നീ എന്റെ ദ്രവ്യം പൊൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/74&oldid=182671" എന്ന താളിൽനിന്ന് ശേഖരിച്ചത്