ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൬ —

കൊണ്ടു നിങ്ങൾ പറഞ്ഞത് ശരി തന്നെ. കൎത്താവും
ഗുരുവുമായ ഞാൻ നിങ്ങളുടെ കാലുകളെ കഴുകീട്ടുണ്ടെ
ങ്കിൽ, നിങ്ങളും അന്യോന്യം കാലുകളെ കഴുകെണം;
ഞാൻ ചെയ്തപ്രകാരം നിങ്ങളും അന്യോന്യം ചെ
യ്യെണ്ടതിന്നു ഞാൻ ഈ ദൃഷ്ടാന്തം കാണിച്ചു. ശുശ്രൂ
ഷക്കാരൻ തൻ യജമാനനേക്കാളും ദൂതൻ അയച്ചവ
നേക്കാളും വലിയവനല്ല നിശ്ചയം; ഈ കാൎയ്യങ്ങളെ
അറിഞ്ഞു അപ്രകാരം ചെയ്താൽ നിങ്ങൾ ഭാഗ്യവാ
ന്മാരാകും എന്നു പറഞ്ഞു.

പിന്നെ പുളിക്കാത്ത അപ്പങ്ങളുടെ ഒന്നാം ദിവ
സത്തിൽ ശിഷ്യന്മാർ യേശുവോടു: നിണക്ക് പെ
സഹ ഭക്ഷില്ലേണ്ടതിന്നു എവിടെ ഒരുക്കേണമെന്നു
ചോദിച്ചാറെ, അവൻ രണ്ടാളൊടു നിങ്ങൾ യരുശ
ലെമിൽ പോയി പട്ടണത്തിന്നകത്തു ചെല്ലുമ്പോൾ,
ഒരു കുടം വെള്ളം ചുമന്ന ഒരു മനുഷ്യൻ നിങ്ങളെ എ
തിരേൽക്കും; അവൻ പോകുന്ന വീട്ടിലേക്ക് നിങ്ങളും
പ്രവേശിച്ചു, യജമാനനോടു: എന്റെ കാലം സമീ
പിച്ചിരിക്കുന്നു, ശിഷ്യരോടു കൂട പെസഹ കഴിപ്പാ
ൻ വേണ്ടുന്ന മുറി എവിടെ എന്നു ഗുരു നിന്നൊടു
ചോദിക്കുന്നു എന്നു പറവിൻ! അപ്പോൾ, അവൻ
നിങ്ങൾക്ക് ഒരു വലിയ മാളികമുറി കാണിക്കും; അ
വിടെ നമുക്ക വേണ്ടി ഒരുക്കുവിൻ എന്നു അവരെ
പറഞ്ഞയച്ചു. അവർ പോയി കൎത്താവിന്റെ വച
നപ്രകാരം കണ്ടു പെസഹ ഒരുക്കിവെച്ചു; വൈകു
ന്നേരം ആയപ്പൊൾ, അവൻ പന്ത്രണ്ടു ശിഷ്യന്മാ
രോടു കൂടി നഗരത്തിലേക്ക് യാത്രയായി, ഒരു മുന്തി
രിങ്ങാത്തോട്ടം കടന്ന സമയം ഞാൻ സത്യമുള്ള മുന്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/78&oldid=182675" എന്ന താളിൽനിന്ന് ശേഖരിച്ചത്