ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൧ —

മൂന്നാം പ്രാവശ്യം ആ വചനം തന്നെ പറഞ്ഞു പ്രാ
ൎത്ഥിച്ചു. ശിഷ്യരുടെ അരികെ വന്നു, ഇനി ഉറങ്ങി
ആശ്വസിച്ചു കൊണ്ടിരിപ്പിൻ; മതി സമയം അടുത്തു
മനുഷ്യപുത്രൻ പാപിഷ്ഠരുടെ കൈകളിൽ ഏല്പിക്ക
പ്പെടുന്നു എഴുനീല്പിൻ! നാം പോക; എന്നെ കാണി
ച്ചു കൊടുക്കുന്നവൻ സമീപിച്ചിരിക്കുന്നു എന്നു പ
റഞ്ഞു.

൩൦. യേശു ശത്രു കൈവശമായതും
പേത്രു തള്ളിപ്പറഞ്ഞതും.

അനന്തരം അവന്റെ ശിഷ്യനായ യഹൂദാവും
അവനോടു കൂട പ്രധാനാചാൎയ്യന്മാരുടെ പുരുഷാര
വും ദീപട്ടികളോടും ആയുധങ്ങളോടും കൂട വന്നു, യേ
ശു തനിക്ക് വരുവാനുള്ളതൊക്കയും അറിഞ്ഞു പുറത്തു
ചെന്നു അവരോടു നിങ്ങൾ ആരെ അന്വേഷിക്കു
ന്നു എന്നു ചോദിച്ചാറെ, നചറായക്കാരനായ യേശു
വിനെ എന്നു പറഞ്ഞപ്പോൾ, അവൻ ഞാൻ തന്നെ
എന്നു പറഞ്ഞതു കേട്ടു, അവർ പിന്നോക്കം വാങ്ങി
നിലത്തു വീണു; യേശു രണ്ടാമതും നിങ്ങൾ ആരെ
അന്വേഷിക്കുന്നു എന്നു ചോദിച്ചപ്പോൾ, നചറാ
യക്കാരനായ യേശുവിനെ എന്നു പിന്നെയും പറ
ഞ്ഞു; അവൻ ഞാൻ തന്നെ ആകുന്നു എന്നു പറ
ഞ്ഞുവല്ലൊ എന്നെ അന്വേഷിക്കുന്നെങ്കിൽ ഇവ
രെ വിടുവിൻ എന്നു പറഞ്ഞു. ഞാൻ ചുംബിക്കുന്ന
വരെ പിടിച്ചു കൊൾവിൻ എന്നുള്ള ലക്ഷണം പറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/83&oldid=182680" എന്ന താളിൽനിന്ന് ശേഖരിച്ചത്