ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൩ —

ഇരുന്നപ്പോൾ, ഒരു വേലക്കാരത്തി അവനോടു: നീ
യും യേശുവിന്റെ കൂടയുള്ളവൻ അല്ലയൊ എന്നു
ചോദിച്ചാറെ, അവൻ ഞാൻ അറിയുന്നില്ല, നീ പറ
യുന്നതു തിരിച്ചറിയുന്നതുമില്ല എന്നു മറുത്തു പറ
ഞ്ഞു പുറത്തു ചെന്നാറെ, പൂവൻ കോഴി കൂകി അ
പ്പോൾ വേറെ ഒരു വേലക്കാരത്തി അവനെ കണ്ടു
അവിടെയുള്ള അവരോടു: ഇവനും യേശുവിനോടു കൂട
യുള്ളവനാകുന്നു എന്നു പറഞ്ഞാറെ അവർ നീ അ
വന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയൊ എന്നു ചോ
ദിച്ചപ്പോൾ, അവൻ ആ മനുഷ്യനെ ഞാൻ അറി

യുന്നില്ല എന്നു പിന്നെയും സത്യം ചെയ്തു തള്ളിപ്പ
റഞ്ഞു. പിന്നെ അല്പനേരം കഴിഞ്ഞ ശേഷം അ
രികെ നിന്നവർ: നീ അവരിലൊരുത്തൻ സത്യം: നീ
ഒരു ഗലീല്യൻ എന്നു നിന്റെ ഭാഷ തന്നെ അറി
യിക്കുന്നുവല്ലൊ എന്നു പറഞ്ഞപ്പോൾ, പേത്രു പി
ന്നെയും ൟ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു
ശപിക്കയും ആണയിടുകയും ചെയ്തു തുടങ്ങി. ഉടനെ
പൂവങ്കോഴി രണ്ടാമതു കൂകിയാറെ, കൎത്താവ് തിരി
ഞ്ഞു പേത്രുവിനെ നോക്കി പൂവൻകോഴി രണ്ടു വട്ടം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/85&oldid=182682" എന്ന താളിൽനിന്ന് ശേഖരിച്ചത്