ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൮ —

വിക്കേണം ബറബ്ബാവെയൊ യഹൂദരാജാവായ യേ
ശുവിനെയൊ എന്നു ചോദിച്ചു. അവൻ ഇങ്ങിനെ
ന്യായാസനത്തിൽ ഇരുന്ന സമയം അവന്റെ ഭാ
ൎയ്യ ആളെ അയച്ചു ഇന്നു സ്വപ്നത്തിൽ ആ നീതി
മാൻ നിമിത്തം ഞാൻ വളരെ കഷ്ടപ്പെട്ടത കൊണ്ടു
അവനോടു ഒന്നും ചെയ്യേണ്ട എന്നു പറയിച്ചു. പ്ര
ധാനാചാൎയ്യന്മാരും മൂപ്പന്മാരും ബരബ്ബാവെ വിട്ടയ
പ്പാനും യേശുവെ കൊല്ലുവാനും കല്പിക്കെണ്ടതിന്നു
ജനങ്ങളെ വശീകരിച്ചുത്സാഹിപ്പിച്ചത് കൊണ്ടു, യേ
ശുവിനെ കൊന്നു ബറബ്ബാവെ വിടുവിക്കെണം എ
ന്നെല്ലാവരും ഒന്നിച്ചു നിലവിളിച്ചു പറഞ്ഞു, പിലാ
തൻ യേശുവിനെ വിട്ടയപ്പാൻ ഭാവിച്ചു യേശുവി
ന്നു ഞാൻ എന്തു ചെയ്യെണ്ടു എന്നു ചോദിച്ചാറെ,
അവനെ ക്രൂശിൽ തറെക്ക ക്രൂശിൽ തറെക്ക എന്നു
നിലവിളി കേട്ടു ഒന്നും സാധിക്കയില്ല കലഹം അ
ധികമായിപ്പോകുമെന്നു കണ്ടപ്പൊൾ, വെള്ളമെടുത്തു
ജനങ്ങളുടെ മുമ്പാകെ കൈകളെ കഴുകി ഈ നീതിമാ
ന്റെ രക്തത്തിന്നു ഞാൻ കുറ്റമില്ലാത്തവൻ നിങ്ങൾ
തന്നെ നോക്കികൊൾവിനെന്നു ഉരച്ചാറെ, ജന
സംഘമെല്ലാം അവന്റെ രക്തം ഞങ്ങളുടെയും സ
ന്തതികളുടെയും മേൽ വരട്ടെ എന്നു നിന്ദിച്ചു പറക
യും ചെയ്തു.

൩൩. യേശുവിന്റെ മരണവിധി.

അപ്പൊൾ പിലാതൻ യേശുവിനെ കെട്ടി ചമ്മ
ട്ടികൊണ്ടു അടിപ്പിച്ചശേഷം ആയുധക്കാർ അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/90&oldid=182687" എന്ന താളിൽനിന്ന് ശേഖരിച്ചത്