ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൪ —

കാടി നിറെച്ചു ഇസോപ്തണ്ടിന്മേൽ കെട്ടി അവ
ന്റെ വായരികെ നീട്ടികൊടുത്തു ആയതിനെ യേ
ശു വാങ്ങി കുടിച്ച ശേഷം നിവൃത്തിയായി; ഹേ പി
തീവെ നിന്റെ കൈകളിൽ എന്റെ ആത്മാവിനെ
ഭരമേല്പിക്കുന്നു എന്നുറക്കെ വിളിച്ചു പറഞ്ഞു; തല
ചായിച്ചു പ്രാണനെ വിടുകയും ചെയ്തു. അപ്പോൾ,
ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോ
യി, ഭൂമിയും ഇളകി കന്മലകളും പിളൎന്നു ശവക്കുഴിക
ളും തുറന്നു ഉറങ്ങി ഇരുന്ന പരിശുദ്ധർ അവർ ഉയി
ൎത്തെഴുനീറ്റപിൻ ശ്മശാനം വിട്ടു വിശുദ്ധപട്ടണ
ത്തിൽ പോയി പലൎക്കും പ്രത്യക്ഷരായ്വന്നു; ശതാധി
പനും തന്നോടു കൂട യേശുവിനെ കാത്തിരുന്നവരും
ഭൂകമ്പവും അവൻ ഇപ്രകാരം നിലവിളിച്ചു പ്രാണ
നെ വിട്ടതും മറ്റും കണ്ടാറെ, ഏറ്റവും ഭയപ്പെട്ടു, ൟ
മനുഷ്യൻ നീതിമാനും ദൈവപുത്രനുമായിരുന്നു സ
ത്യമെന്നു പറഞ്ഞു, ദൈവത്തെ സ്തുതിച്ചു; കൂടിയിരു
ന്ന ജനങ്ങളും കണ്ടപ്പോൾ, മാൎവ്വിടങ്ങളിൽ അടിച്ചു
കൊണ്ടു തിരിച്ചു പോകയും ചെയ്തു.

൩൫. യേശുവിന്റെ ശരീരം
അടെച്ചത്.

ആ നാൾ മഹാ ശബ്ബത്ത് ദിവസത്തിന്നു ഒരു
ക്കുന്ന ദിവസമാകകൊണ്ടു ശവങ്ങളെ ക്രൂശിൽ ഇ
രുത്താതെ കാലുകളെ ഒടിച്ചു ഇറക്കി എടുക്കേണ്ടതിന്നു
യഹൂദർ പിലാതനോടു അപേക്ഷിച്ചശേഷം, ആയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/96&oldid=182693" എന്ന താളിൽനിന്ന് ശേഖരിച്ചത്