ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൫ —

ധക്കാർ വന്നു യേശുവിനോടു കൂടെ ക്രൂശിൽ തറെച്ച
അതിക്രമക്കാരുടെ കാലുകളെ ഒടിച്ചു കളഞ്ഞു. യേശു
വിന്റെ അരികെ വന്നു അവൻ മരിച്ചുവെന്നു ക
ണ്ടിട്ടു കാലുകളെ ഒടിച്ചില്ല; ഒരുത്തൻ കുന്തംകൊണ്ടു
അവന്റെ വിലാപ്പുറത്തുകുത്തി ഉടനെ രക്തവും വെ
ള്ളവും പുറത്തു വന്നു, അവന്റെ അസ്ഥികളിലൊ
ന്നും ഒടിക്കയില്ല എന്നുള്ള വേദവാക്യം ഇതിനാൽ നി
വൃത്തിയായി; അതല്ലാതെ അവർ കുത്തിയവനെ നോ
ക്കും എന്നുള്ള വേറെ ഒരു വേദവാക്യം പറഞ്ഞിരിക്കു
ന്നത് ഇനി സംഭവിക്കേണ്ടു.

അനന്തരം നീതിമാനും ദൈവരാജ്യപ്രതീക്ഷക
നും യഹൂദരിലെ ഭയവശാൽ, യേശുവിന്നു ഗൂഢ
ശിഷ്യനും അവരുടെ ദുരാലോചനകളിൽ അസമ്മത
നുമായ യോസെഫ് എന്നൊരു മേധാവി ധൈൎയ്യം
പൂണ്ടു വൈകുന്നേരത്തു പിലാതനെ ചെന്നു കണ്ടു
യേശിവിന്റെ ശരീരം എടുത്തു കൊണ്ടു പോകേണ്ട
തിന്നു അപേക്ഷിച്ച, യേശു വേഗത്തിൽ മരിച്ചു
വെന്നു കേട്ടു അവൻ ആശ്ചൎയ്യപ്പെട്ടു. ശതാധിപനെ
വിളിച്ചു അവൻ മരിച്ചിട്ടു എത്ര നേരമായി എന്നു
ചോദിച്ചറിഞ്ഞു; ശരീരം യോസേഫിന്നു കൊടുക്കേ
ണമെന്നു കല്പിച്ചു. പിന്നെ യോസേഫ് നേൎത്ത വ
സ്ത്രം വാങ്ങി വന്നു അവനെ ഇറക്കി മുമ്പെ ഒരു സ
മയം രാത്രിയിൽ യേശുവിനെ കാണ്മാൻ വന്ന നി
ക്കൊദേമനും എത്തി, കണ്ടിവെണ്ണയും കറ്റവാഴരസ
വും വേൎത്തുണ്ടാക്കിയ ഒരു കൂട്ടു ഏകദേശം ൧൦൦ റാത്ത
ൽകൊണ്ടുവന്നു യേശുവിൻ ശരീരം എടുത്തു, യഹൂ
ദർ ശവങ്ങളെ മറെക്കുന്ന മൎയ്യാദപ്രകാരം അതു സുഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/97&oldid=182694" എന്ന താളിൽനിന്ന് ശേഖരിച്ചത്