ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൬ —

ന്ധവൎഗ്ഗങ്ങളോടു കൂട നേൎത്ത വസ്ത്രങ്ങളിൽ കെട്ടി,
ആ സ്ഥലത്ത് ഒരു തോട്ടവും അതിൽ യോസേഫ്
തനിക്കായി പാറവെട്ടി തീൎപ്പിച്ചൊരു പുതിയ ഗുഹയു
ണ്ടായിരുന്നു. ആ ഗുഹ സമീപം ആകകൊണ്ടു അ
വർ ഉടനെ യേശുവിൻ ശരീരം അതിൽ വെച്ചടെക്ക
യും ചെയ്തു.

അതിന്റെ ശേഷം, പ്രധാനാചാൎയ്യന്മാരും പ
റീശന്മാരും പിലാതന്റെ അടുക്കൽ വന്നു അവനോ
ടു യജമാന! ആ ചതിയൻ ജീവിച്ചിരിക്കുന്ന സമ
യം മൂന്നു ദിവസത്തിന്നകം ഞാൻ ഉയിൎത്തെഴുനീല്കു
മെന്നു പറഞ്ഞതിനെ ഞങ്ങൾ ഓൎക്കുന്നു. അത്കൊ
ണ്ടു അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ആ
ശവം കട്ടു കൊണ്ടുപോയി ജനങ്ങളോടു അവൻ ജീ
വിച്ചെഴുനീറ്റു എന്നു പറഞ്ഞാൽ, പിന്നെത്തെതിൽ
ചതി ഒന്നാമത്തതിൽ കഷ്ടമായി വരാതിരിക്കേണ്ടതി
ന്നായി മൂന്നു ദിവസത്തോളം ഗുഹയെ കാപ്പാൻ നീ
കല്പിക്കേണ്ടം എന്നപേക്ഷിച്ചാറെ, പിലാതൻ നി
ങ്ങൾക്ക് കാവല്ക്കാരുണ്ടല്ലൊ കഴിയുന്നേടത്തൊളം അ
തിന്നു ഉറപ്പു വരുത്തുവിൻ എന്നത് കേട്ടു അവർ
പോയി കല്ലിന്നു മുദ്രയിട്ടു കാവല്ക്കാരെയും വെച്ചു ഉറ
പ്പു വരുത്തുകയും ചെയ്തു.

൩൬. ക്രിസ്തന്റെ പുനരുത്ഥാനം.

ശബത്ത് ദിവസത്തിന്റെ പിറ്റെ നാൾ ഉ
ഷസ്സിങ്കൽ കൎത്താവിന്റെ ദൂതൻ സ്വൎഗ്ഗത്തിൽനിന്നു
ഇറങ്ങിവന്നു ഗുഹാമുഖത്തു വെച്ച കല്ലുരുട്ടിക്കളഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/98&oldid=182695" എന്ന താളിൽനിന്ന് ശേഖരിച്ചത്