ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ ഏറ്റവും വൎദ്ധിപ്പിക്കും നീ വെദനയൊടെ പൈതങ്ങളെ പ്രസവി
ക്കും നിന്റെ ഇഛഭൎത്താവിന്നു താണിരിക്കയുംഅവൻ നിന്റെ മെൽവാ
ഴുകയും ചെയ്യും എന്ന്കല്പിച്ചാറെ ആദാമിനൊടു നീ ഭാൎയ്യയുടെ വാക്ക്
അനുസരിച്ചു എന്റെ വാക്കിനെ തള്ളികളഞ്ഞു ആ ഫലം ഭക്ഷിച്ചതു
കൊണ്ടു നിന്റെ നിമിത്തംഭൂമിക്കുശാപം ഉണ്ടു നിന്റെ ആയുസ്സുള്ളനാ
ൾ ഒക്കയും ദുഃഖത്തൊടു കൂടെ അതിൻ‌ഫലത്തെ നീ ഭക്ഷിക്കും അതുനി
ണക്കമുള്ളുകളെയും കാരകളെയും മുളപ്പിക്കുംനീ നിലത്തുനിന്ന്എ
ടുത്ത പൊടിയാകുന്നു പൊടിയിൽ പിന്നെയും ചെരുകയും ചെയ്യും നിന്റെ
മുഖത്തെ വിയൎപ്പൊടുകൂടി നീഅപ്പം ഭക്ഷിക്കുംഎന്ന്‌കല്പിച്ചുതീൎത്തു പി
ന്നെ അവരെ തൊട്ടത്തിൽ‌ നിന്നുപുറത്താക്കി ജീവവൃക്ഷവഴിയെ കാ
ക്കെണ്ടതിന്നു എല്ലാടവും തിരിഞ്ഞുമിന്നുന്ന അഗ്നിവാളെ ധരിക്കുന്ന ഖ
രുബിമാരെ സ്ഥാപിക്കയും ചെയ്തു-

൩. സഹോദരവധം

ആദാമിന്റെ പുത്രരിൽ ജ്യെഷ്ഠനായ കായിൻ കൃഷിക്കാരനും അനു
ജനായ ഹബെൽ ഇടയനുമായിതീൎന്നു-ഒരുദിവസം ഇരുവരും ബലി
കഴിപ്പാൻ വന്നപ്പൊൾ കായിൻ കൃഷിഫലങ്ങളെയും ഹബെൽ ആട്ടിങ്കൂട്ടത്തി
ലുള്ള കടിഞ്ഞൂൽകുട്ടികളെയും കൊണ്ടുവന്നു അൎപ്പിച്ചാറെ യഹൊവ
വിശ്വാസമുള്ള ഹബെലിന്റെ കാഴ്ചയിൽ ആദരിച്ചു കായിന്റെ ബ
ലിയെ നിരസിച്ചു. കഠിനനും അസൂയക്കാരനുമായ ഇവൻ അതി
നെ കണ്ടപ്പൊൾ ഏറ്റവുംകൊപിച്ചു മുഖപ്രസാദംകൂടാതെനിന്നു-എ
ന്തിന്നു കൊപം ഉണ്ടാകുന്നു എന്തിന്നുനിൻമുഖം ക്ഷീണിക്കുന്നു നീ നന്മ
ചെയ്യുന്നു എങ്കിൽഗുണം ഉണ്ടാകയില്ല യൊന ന്മചെയ്യാഞ്ഞാൽ പാപം
വാതില്ക്കൽകിടക്കയും നിന്റെ മെൽ ആഗ്രഹംവെക്കയും ചെയ്യുന്നുവല്ലൊ ആ
യതിനെ നീ അടക്കെണംഎന്നീവണ്ണം യഹൊവ പറഞ്ഞതു കായിൻ കെ
ട്ടു പിന്നെ അനുജനൊടു സ്നെഹമായി സംസാരിച്ചുഎങ്കിലും പറമ്പിൽവെ
ച്ചു അവനെ കൊല്ലുകയുംചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/10&oldid=189409" എന്ന താളിൽനിന്ന് ശേഖരിച്ചത്