ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനന്തരം യഹോവ നിന്റെ അനുജനായ ഹബെൽ എവിടെ എ
ന്ന്ചൊദിച്ചതിന്നു ഞാൻ അറിയുന്നില്ല അനുജന്റെ കാവല്കാരൻ ഞാ
നൊ എന്ന്കായിൻ പറഞ്ഞാറെ യഹൊവ നീ എന്തു ചെയ്തു നിന്റെ അനു
ജന്റെ രക്തം നിലത്തുനിന്നു എന്നൊടു നിലവിളിക്കുന്നു സഹൊദരവധം
കൊണ്ടുരക്തം കുടിച്ചിട്ടുള്ള ഭൂമിയിൽനിന്ന്നീ ശപിക്കപ്പെട്ടവൻ കൃഷിചെ
യ്യുമ്പൊൾ അതു തന്റെസാരം നിണക്ക തരികയില്ല ഭൂമിയിൽ ഉഴലുന്നവ
നും അലയുന്നവനുമാകും എന്ന്കല്പിച്ചപ്പൊൾ കായിൻ ദൈവത്തൊടു പ
റഞ്ഞു എന്റെ പാപംക്ഷമിപ്പാൻ കഴിയാത്തവണ്ണം വലിയതാകുന്നു- ഇ
പ്പൊൾ കാണുന്നവൻ എല്ലാംഎന്നെകൊല്ലും-എന്നാറെ യഹൊവ അത
രുത്എന്നു ചൊല്ലി ഒരുത്തനും അവനെ കൊല്ലാതെ ഇരിപ്പാൻ മുഖത്ത
ഒരടയാളം വെക്കയുംചെയ്തു-

അതിന്റെ ശെഷം കായിൻ ഭാൎയ്യാപുത്രന്മാരൊടു കൂട യഹൊവയുടെ സ
ന്നിധിയിൽ നിന്നുപുറപ്പെട്ടു പൊയിനൊത്ത്എന്ന നാട്ടിൽ എത്തി ഒരു
പട്ടണം ഉണ്ടാക്കി അതിന്നു ആദ്യജാതനായ ഹനൊക്കിന്റെ പെർ വി
ളിച്ചു- ഇത്‌സംഭവിച്ചപ്പൊൾ ആദാമിന്നു ൧൩൦ വയസ്സായിരുന്നു-അ
ക്കാലത്ത്ഹവ പിന്നെയും ഒരുപുത്രനെ പ്രസവിച്ചു ഹാബെലിന്നു പക
രം ഈ സന്തതി ദൈവം തന്നു എന്നുരച്ചു സന്തൊഷിച്ചുശെത്ത്എന്നപെ
ർ വിളിക്കയും ചെയ്തു-

൪. ജലപ്രളയം

ആദ്യമനുഷ്യൎക്ക ആരൊഗ്യവും ദീൎഘായുസ്സും വളരെ ഉണ്ടായിരുന്നു-ആദാം
തന്റെ സന്തതിയെ ൧൦തലമുറയൊളം കണ്ടു.൯൩൦.വയസ്സുള്ളവവനാ
യി മരിച്ചു-നൊഹ.൯൫൦-മത്തുശലാ-൯൬൯-വയസ്സൊളം ജീവിച്ചു-ഈ
ദീൎഘായുസ്സു നിമിത്തം മനുഷ്യവൎഗ്ഗം ഭൂമിയിൽ വളരെ പെരുകി അഹംഭാ
വം ശാഠ്യം കാമവികാരം മുതലായദുൎഗ്ഗുണങ്ങളും അതിക്രമിച്ചു വന്നാറെ യ
ഹൊവ മാംസസ്വാഭാവമുള്ള മനുഷ്യരൊടു എന്റെ ആത്മാവ്എപ്പൊഴും
വിവാദിക്കുന്നില്ല അവൎക്ക ഇനി ൧൨൦ സംവത്സരം ഇടയുണ്ടു എന്ന്

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/11&oldid=189411" എന്ന താളിൽനിന്ന് ശേഖരിച്ചത്