ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

രുന്നു തന്റെ സന്തിയെ പത്ത തലമുറയൊളം കണ്ടു-അവന്റെ പു
ത്രനായ അൎഫക്ഷാദ്‌ ൪൩൮ വയസ്സുവരെ ജീവിച്ചുഅവന്റെ പുത്രനായ
എബർ ൪൬൪ാം വയസ്സിൽ മരിച്ചു- അന്നുള്ള ജനങ്ങൾ പാപാധിക്യത്താ
ൽ അശക്തരായി തീരുകകൊണ്ടു ൨൩൦വയസ്സിൽ മെല്പെട്ടു ഒരുത്തരും
ജീവിച്ചിരുന്നില്ല അപ്പൊൾ ഹാമിന്റെ സന്തതിയിലുള്ള നിമ്രൊദ്‌മു
തലായ വീരന്മാർ പലക്രൂരപ്രവൃത്തികളെ നടത്തിഒരൊ ദെശങ്ങളെ
യും ജനങ്ങളെയും കൈവശമാക്കി പ്രഭുക്കന്മാരായി വാണുതുടങ്ങി-
ആകാലത്തൊളം ലൊകത്തിൽ എങ്ങും ഒരു ഭാഷ തന്നെ നടന്നു വ
ന്നപ്പൊൾ ഫ്രാത്ത നദിതീരത്തിലെ താണ പ്രദെശത്തുള്ള മനുഷ്യർ നാം
ഇനിമെൽഭൂമിമെൽ ചിതറാതെ ഇരിപ്പാനും സകലജാതികളും നമ്മെ
ഒൎത്തുപ്രശംസിപ്പാനും ഒരുപട്ടണത്തെയും അതിൽ ആകാശത്തൊളം
നീണ്ടുയരുന്ന ഒരുഗൊപുരത്തെയും തീൎപ്പാൻനിശ്ചയിച്ചു-പണിചെയ്യു
മ്പൊൾ ആയതു യഹോവെക്ക അനിഷ്ടമാകകൊണ്ടു അവൻ ഇറങ്ങി
വന്നു ഒരൊരുത്തരുടെ വാക്കുകൾ അന്യൊന്യം അറിയാതെ ഇരിപ്പാൻ
വെണ്ടി വെവ്വെറെ ആക്കി-അവർ ആ സ്ഥലത്തെവിട്ടു പട്ടണവും ഗൊ
പുരവും മുഴുവനും തീൎക്കാതെ ഭൂമിയിൽ എങ്ങും ഛിന്നഭിന്നമായി പൊ
വാൻ സംഗതി വരുത്തി-അന്നു മുതൽ ആ പട്ടണത്തിന്നുകലക്കം എ
ന്നൎത്ഥമുള്ള ബാബൽ എന്ന പെർ സംഭവിക്കയും ചെയ്തു-

൬. ദൈവം അബ്രഹാമിനെ വിളിച്ചത്

നൊഹ മരിക്കുന്നതിന്നു അല്പകാലം മുമ്പെ ജനങ്ങൾ ഏറ്റവും പെരുകി
പലവക ബിംബങ്ങളെയും സ്ഥാപിച്ചു പൂജിച്ചു വരുമ്പൊൾ ശെമിന്റെ
പത്താം സന്തതിയായ അബ്രാമൊടു ദൈവം അരുളിച്ചെയ്തു-അഛ്ശന്റെ
ഭവനത്തെയും ജന്മദെശത്തെയും ബന്ധുജനങ്ങളെയും നീ വിട്ടു പു
റപ്പെട്ടു ഞാൻ കാണിക്കും ദെശത്തെക്ക പൊക അവിടെ ഞാൻ നിന്നെ
അനുഗ്രഹിച്ചു വലിയ ജാതിയാക്കി നിന്റെ നാമത്തിന്നു നിത്യകീൎത്തി
യും സൎവ്വവംശങ്ങൾ്ക്കും നിന്നാൽ അനുഗ്രഹവും വരുത്തും നിന്നെ അനുഗ്ര


2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/14&oldid=189417" എന്ന താളിൽനിന്ന് ശേഖരിച്ചത്