ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും ശപിക്കുന്നവരെ ശപിക്കും എന്ന
തുകെട്ടു അബ്രാം ൭൫ വയസ്സുള്ളവനായി ഭാൎയ്യയെയും അനുജന്റെ
പുത്രനായ ലൊത്തനെയും കൂട്ടികൊണ്ടു കനാൻദെശത്തെക്ക യാത്ര
യായി എത്തുകയും ചെയ്തു-

അവിടെ ഇരിക്കുന്ന സമയത്ത്തനിക്കും ലൊത്തനും കന്നുകാലികൾ മുത
ലായ സമ്പത്തുകൾ വളരെ ഉണ്ടാകകൊണ്ടു ഒന്നിച്ചു പാൎപ്പാൻ ആ ഭൂമിപൊ
രാതെ ഇരുന്നു-ഇരുവരുടെ മൃഗകൂട്ടങ്ങളെ മെയിക്കുന്ന ഇടയന്മാർ തമ്മിൽ
കലശൽഉണ്ടായത്അബ്രാം അറിഞ്ഞു ലൊത്തനൊടു എനിക്കും നിണ
ക്കും നമ്മുടെ ഇടയൎക്കും തമ്മിൽ വിവാദം ഉണ്ടാകരുത്‌നാം സഹൊദരന്മാര
ല്ലൊ ആകുന്നത്- ദെശം ഒക്കയും നിന്റെ മുമ്പാകെ ഇരിക്കുന്നുവല്ലൊ
നീ എന്നെ വിട്ടു ഇടത്തൊട്ടു മാറുന്നെങ്കിൽ ഞാൻ വലത്തൊട്ടു പൊകാം
വലത്തൊട്ടു നീ പൊകുന്നെങ്കിൽ ഞാൻ ഇടത്തൊട്ടു തിരിഞ്ഞു കൊള്ളാം
എന്ന പറഞ്ഞിട്ടു ലൊത്തൻ‌കിഴക്കദെശം തൊട്ടത്തിന്നു സമംഎന്ന്ക
ണ്ടു യൎദ്ദൻനദി ഒഴുകുന്ന സമഭൂമിയിൽ ഇറങ്ങി സൊദൊം പട്ടണത്തിൽ
ചെന്നുവസിച്ചു- അബ്രാമൊ കനാൻ ദെശത്തു തന്നെ പാൎക്കയും ചെയ്തു-

൭. അബ്രഹാമിന്റെ വിശ്വാസം.

അബ്രാം ഇപ്രകാരം ചെയ്കകൊണ്ടു യഹൊവ അവനെ അനുഗ്രഹിച്ചു,
അവനൊടു നീ ഭയപ്പെടരുത്‌ നിണക്ക പലിശയും പ്രതിഫലവും ഞാൻ തന്നെ
ആകുന്നു എന്ന്‌ പറഞ്ഞു-തനിക്ക സന്തതി ഇല്ലായ്കകൊണ്ട്അവൻ ദുഃ
ഖിച്ചിരുന്നപ്പൊൾ നീ ആകാശത്തിലെക്ക നൊക്കുക നക്ഷത്രങ്ങളെ എ
ണ്ണുവാൻ കഴിയുമൊ അപ്രകാരം ഞാൻ നിണക്ക സന്തതിയെ വൎദ്ധിപ്പി
ക്കും എന്നുള്ള യഹൊവയുടെ അരുളപ്പാടിനെ പരിഗ്രഹിച്ചു അവനി
ൽ വിശ്വസിച്ചു യഹൊവ അതിനെ അവന്നു നീതി എന്നെണ്ണുകയും
ചെയ്തു-

അവന്നു ൯൯ വയസ്സായപ്പൊൾ യഹൊവ പ്രത്യക്ഷനായി കല്പി
ച്ചത്‌ഞാൻ സൎവ്വശക്തനായ ദൈവം എന്റെ മുമ്പാകെ നടന്നുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/15&oldid=189419" എന്ന താളിൽനിന്ന് ശേഖരിച്ചത്