ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

അതിന്റെ ശെഷം അവർ എല്ലാവരും മിസ്രയിലെക്ക മടങ്ങി ചെന്നു പാ
ൎത്തപ്പൊൾ സഹൊദരന്മാർ ഭയപ്പെട്ടു യൊസെഫിനെ വണങ്ങി ഞങ്ങൾ
നിന്നൊടു കാട്ടിയ ദ്രൊഹങ്ങളെ അഛ്ശനെ വിചാരിച്ചു ക്ഷമിക്കെണമെ എ
ന്നപെക്ഷിച്ചപ്പൊൾ അവൻ കരഞ്ഞു നിങ്ങൾ ഭയപ്പെടെണ്ടാ ഞാൻ ദൈ
വമൊ- നിങ്ങൾ എനിക്ക ദൊഷം വിചാരിച്ചിരുന്നു ദൈവമൊ എനിക്ക ഗുണം
വിചാരിച്ചു എറിയ ജനങ്ങളെ ജീവനൊടെ രക്ഷിക്കുമാറാക്കി ഞാൻ ഇനി
യും നിങ്ങളെയും കുട്ടികളെയും നന്നായി പൊറ്റും എന്നു പറഞ്ഞു അവരെ
ആശ്വസിപ്പിച്ചശെഷം കുഡുംബങ്ങളൊടു കൂട മിസ്രയിൽ സുഖെന വസി
ച്ചുപൌത്രപ്രപൌത്രന്മാരെയും കണ്ടു ൧൧൦ വയസ്സിൽ മരിക്കയും
ചെയ്തു-

൨൦ മൊശെ.

ഇസ്രയെലിന്റെ പുത്രന്മാരിൽനിന്നു ചില നൂറു വൎഷത്തിന്നകം ൧൨ ഗൊത്ര
ങ്ങളായ ഇസ്രയെല്യ സംഘം വൎദ്ധിച്ചു വന്നു-അവൻ മിസ്രദെശത്തിൽ പൊ
കുമ്പൊൾ നീ ഭയപ്പെടെണ്ട ഞാൻ കൂടപൊരുന്നു നിന്നെ വലിയ ജാതിയാ
ക്കും എന്നു ദൈവത്തിന്റെ അരുളപ്പാടു കെട്ടവണ്ണം തന്നെ സംഭവിക്ക
യും ചെയ്തു ഇസ്രയെല്യർ ഏറ്റവും പെരുകി ബലമുള്ള സമൂഹമായി തീൎന്ന
പ്പൊൾ മിസ്രക്കാൎക്ക ഭയം ജനിച്ചു-അപ്പൊൾ യൊസെഫിന്റെ അവസ്ഥ
അറിയാത്ത ഒരു പുതിയരാജാവ് അവരെ അടിമകളെ എന്ന പൊലെ
വിചാരിച്ചു പട്ടണങ്ങളെയും കൊട്ടകളെയും മറ്റും കെട്ടെണ്ടതിന്നു ഇഷ്ടക
ഉണ്ടാക്കുക മുതലായ കഠിന വെലകളെ എടുപ്പിച്ചു- അവർ ഉപദ്രവകാല
ത്തും വൎദ്ധിച്ചു വന്നതിനാൽ അവരുടെ ആൺപൈതങ്ങളെ ഒക്കയും കൊ
ല്ലെണം എന്ന് രാജാവ് കുട്ടി എടുക്കുന്ന സ്ത്രീകളൊടു കല്പിച്ചു- ആയവർ ദൈ
വത്തെ ഭയപ്പെട്ടു രാജകല്പന പ്രമാണിക്കാതെ ആൺകുഞ്ഞങ്ങളെ ര
ക്ഷിച്ചു കൊണ്ടിരുന്നപ്പൊൾ എല്ലാ മിസ്രക്കാരൊടും ഇസ്രയെല്യൎക്കു ജനി
ക്കുന്ന ആൺകുഞ്ഞങ്ങളെ ഒക്കയും പുഴയിൽ ചാടികൊല്ലെണം എന്നു കല്പി
ക്കയും ചെയ്തു-


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/38&oldid=189466" എന്ന താളിൽനിന്ന് ശേഖരിച്ചത്