ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

കെ മെല്പെട്ടു ചാടിയ നെരം മനുഷ്യരിലും മൃഗങ്ങളിലും വ്രണത്തെ ഉണ്ടാക്കുന്നു
പരുക്കൾ ജനിച്ചു-ഈ ശിക്ഷ കഠൊരം എങ്കിലും രാജാവിൻ മനസ്സിന്നു
പാകം ഭവിച്ചില്ല-

അതിന്റെ ശെഷം മൊശെ ദണ്ഡിനെ ആകാശത്തെക്ക നീട്ടിയാറെ ഇടി
മുഴക്കവും മിന്നൽപിണരും കല്മഴയും ഭയങ്കരമാം വണ്ണം ഉണ്ടായി വയലിലു
ള്ള സസ്യങ്ങളെയും മരങ്ങളെയും തകൎത്തു കളഞ്ഞു മൃഗങ്ങളെയും മനുഷ്യരെ
യും കൊന്നു-അപ്പൊൾ രാജാവ് മൊശയെയും അഹരൊനെയും വരുത്തി
ഞാൻ പാപം ചെയ്തു ഇടിയും കല്മഴയും ഒഴിയെണ്ടതിന്നു യഹൊവയൊടു അ
പെക്ഷിപ്പിൻ എന്നു പറഞ്ഞു മൊശെ പുറത്തു ചെന്നു കൈമലൎത്തി പ്രാൎത്ഥി
ച്ചു ഇടിയും മഴയും തീൎന്നു എന്നു രാജാവ് കണ്ടപ്പൊൾ അനുസരിയാതെ മു
മ്പെത്ത പ്രകാരം തന്നെ ഇരുന്നു-

അനന്തരം യഹൊവ കിഴക്കൻ കാറ്റ അടിപ്പിച്ചു തുള്ളൻ കൂട്ടത്തെ വരുത്തി
അവ മിസ്രയിൽ എല്ലാടവും വ്യാപിച്ചു പച്ചയായതൊക്കയും തിന്നു കളഞ്ഞ
പ്പൊൾ രാജാവ് ൟ കുറി ക്ഷമിക്കെണം എന്നപെക്ഷിച്ചാറെ മൊശെ
പ്രാൎത്ഥിച്ചിട്ടു യഹൊവ പടിഞ്ഞാറെ കാറ്റിനെ അടിപ്പിച്ചു തുള്ളൻ കൂട്ടത്തെ
എടുത്തു ചെങ്കടലിലെക്കിട്ടു കളഞ്ഞു- രാജാവ് ൟ അത്ഭുതക്രിയയെയും
കണ്ടിട്ടു ഇസ്രയെല്യരെ വിട്ടയച്ചില്ല-

പിന്നെയും മൊശെ കൈനീട്ടിയാറെ യഹൊവ കൂരിരിട്ടുണ്ടാക്കി മൂന്നു
ദിവസം വരെയും മനുഷ്യർ തമ്മിൽ തമ്മിൽ കാണാതെയും ആരെയും സഞ്ച
രിക്കാതെയും ആക്കിവെച്ചു- ഇസ്രയെല്യർ പാൎക്കുന്ന ഗൊഷൻ ദെശത്തി
ൽ മാത്രം പ്രകാശം ആക്കി- ൟ ബാധയും ഭയങ്കരമായി തൊന്നീട്ടും രാജാ
വ് അടങ്ങാതെ മൊശെയൊടു നീ പൊനിന്റെ മുഖം ഇനി കാണരുത് കാ
ണുന്ന നാളിൽ നീ മരിക്കും എന്നു കല്പിക്കയും ചെയ്തു-

൨൨. ഇസ്രയെല്യർ മിസ്രയിൽ നിന്നു പുറപ്പെട്ടത്

രാജാവിന്നു ഹൃദയകാഠിന്യം തികഞ്ഞു വന്നപ്പൊൾ യഹൊവ മൊശെയൊടു
ഞാൻ ഇനിയും ഒരു ബാധ വരുത്തും അപ്പൊൾ രാജാവ് നിങ്ങളെ വിട്ടയക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/43&oldid=189477" എന്ന താളിൽനിന്ന് ശേഖരിച്ചത്