ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

യൎദൻനദി ഇക്കരെയുള്ള ദെശത്തിൽ വസിച്ചു ശെഷിച്ച ഒമ്പതര ഗൊത്രങ്ങളും
നദിയുടെ അക്കരെയുള്ള നാടെല്ലാം പ്രാപിച്ചു-ലെവി ഗൊത്രത്തിന്നു ഭ്രമ്യവകാ
ശം ഒട്ടും വരാതെ പാൎക്കെണ്ടതിന്നു ഓരൊ ഗൊത്ര ഭൂമിയിൽ ഒരൊ പട്ടണങ്ങൾ
ലഭിച്ച ശെഷം സാക്ഷി കൂടാരത്തെ ശിലൊ പട്ടണത്തിൽ സ്ഥാപിച്ചു അവിടെ
തന്നെ സഭായൊഗവും മറ്റും ഉണ്ടാകയും ചെയ്തു-

യൊശു പണി എല്ലാം തീൎത്തു ൧൧൦ വയസ്സായപ്പൊൾ ഇസ്രയെല്യ പ്രമാണി
കളെയും മൂപ്പന്മാരെയും ശികെം പട്ടണത്തിൽ വരുത്തി ദൈവം ചെയ്ത ഉപകാ
രങ്ങളെയുമെല്ലാം ഒൎമ്മപ്പെടുത്തി ദിവ്യകറാരെ ലംഘിക്കാതെ നിങ്ങൾ യഹൊ
വയെ സ്നെഹിച്ചും ശങ്കിച്ചും എപ്പൊഴും മുഴുമനസ്സൊടെ സെവിപ്പിൻ-അന്യ
ദെവന്മാരെ സെവിക്കയും മാനിക്കയും അരുത്-യഹൊവ അല്ലാതെ മറ്റൊ
രു ദൈവം നന്നു എന്നു തൊന്നിയാൽ ഇഷ്ടം പൊലെ പ്രതിഷ്ഠിച്ചു സെവിക്കാം
ഞാനും കുഡുംബവും യഹോവയെ തന്നെ സെവിക്കെ ഉള്ളു എന്നു കല്പിച്ചു
തീൎന്നപ്പൊൾ ജനം എല്ലാം യഹൊവയെ ഉപെക്ഷിച്ചു അന്യദെവകളെ
സെവിപ്പാൻ ഒരു നാളും സംഗതി വരരുതെ എന്നു വിളിച്ചു പറകയും ചെയ്തു-

൩൨. നായകന്മാർ.

യൊശു മരിച്ച ശെഷം ഇസ്രായെല്യർ ഞങ്ങൾ അന്യദൈവങ്ങളെ അല്ല യഹൊ
വയെ തന്നെ സെവിക്കും എന്നു പറഞ്ഞ വാക്കു വെഗം മറന്നു കറാരെ ലംഘി
ച്ചു ഇഷ്ടം പൊലെ ഒരൊദെവകളെ പ്രതിഷ്ഠിച്ചുപലവക മഹാദൊഷങ്ങ
ളിൽ അകപ്പെട്ടു പൊയി-അവർ ഇപ്രകാരമുള്ള അശുദ്ധവൃത്തികളെ നട
ത്തി കൊണ്ടിരുന്നപ്പൊൾ യഹൊവ അവരെ ശിക്ഷിച്ചു ശത്രക്കളുടെ കൈയിൽ
ഏല്പിച്ചു-അവർ അടങ്ങി അനുതാപം ചെയ്തു ക്ഷമ ചൊദിക്കുന്ന സമയം ദൈവം
മനസ്സലിഞ്ഞു നായകന്മാരെ ഉദിപ്പിച്ചു അവരെ കൊണ്ടു ശത്രുക്കളിൽ നിന്നു
രക്ഷവരുത്തി-ഈ നായകന്മാർ ഏകദെശം ൩൦൦ വൎഷം ഇസ്രായെല്യരിൽ വാ
ണു ശത്രുക്കളെ അമൎത്തുകാൎയ്യാദികളെ നടത്തുകയും ചെയ്തു-

ഒരു സമയത്ത മിദ്യാനക്കാർ ഒട്ടക കൂട്ടങ്ങളൊടു കൂടവന്നു രാജ്യത്തിൽ പരന്നും ജന
ങ്ങളെ ഒടിച്ചു കൃഷികളെ നശിപ്പിച്ചും കുത്തി കവൎന്നും ൭ വൎഷം ഇപ്രകാരം ചെയ്തു ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/57&oldid=189506" എന്ന താളിൽനിന്ന് ശേഖരിച്ചത്