ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ന താൻ അഛ്ശനെ വിട്ടു ദാവിദുമായി കണ്ടു സ്നെഹ കറാറെ ഉറപ്പിച്ചു ഒടി പൊവാ
ൻ ഉപദെശിച്ചു-അതിന്റെ ശെഷം ദാവീദ് യഹൂദമലയിൽ ചെന്നു ഗുഹകളിൽ
ഒളിച്ചു പാൎത്തു വരുന്ന സമയം അവന്റെ കുഡുംബക്കാരും ബുദ്ധിമുട്ടുള്ളവരും ൬൦൦
പെരൊളം രാജാവിനെ ഭയപ്പെട്ടിട്ടു അവനൊടു ചെൎന്നു അവനെ തലവനാ
ക്കി സെവിച്ചു വന്നു-ശൌൽ അവരെ കണ്ടുപിടിക്കെണ്ടതിന്നു അന്വെ
ഷണം കഴിച്ചപ്പൊൾ ദൊവഗ് എന്നവൻ ദാവീദ് നൊബിൽ വന്നു മഹാചാ
ൎയ്യനൊടു സംസാരിച്ചു ആയവൻ അവന്നു ഭക്ഷണവും ഗൊല്യത്തിന്റെ വാ
ളും കൊടുക്കുന്നതു ഞാൻ കണ്ടു എന്നു രാജാവെ ബൊധിപ്പിച്ചു അപ്പൊൾ
ശൌൽ ക്രുദ്ധിച്ചു അവരെ സംഹരിപ്പാൻ ദൊവഗെ അയച്ചു ആയവൻ പൊയി
അഹിമെലെക്ക മുതലായ ൮൫ ആചാൎയ്യന്മാരെ കൊന്നു അവരുടെ പട്ടണത്തി
ലെ ശിശുക്കളെയും സ്ത്രീ പുരുഷന്മാരെയും മുടിച്ചുകളഞ്ഞു പട്ടണത്തെയും നശി
പ്പിച്ചു-മഹാചാൎയ്യന്റെ പുത്രന്മാരിൽ അബ്യതാർ എന്നവൻ തെറ്റി ഒടി പൊ
യി ദാവീദിന്റെ അടുക്കെ എത്തി വൎത്തമാനം അറിയിച്ചു അവനൊടു കൂട
പാൎക്കയും ചെയ്തു-

അനന്തരം യൊനതാൻ ദാവിദിനെ ചെന്നു കണ്ടു ആശ്വസിപ്പിച്ച ശെഷം അ
വൻ തന്റെ ആളുകളൊടുകൂട എംഗദി കാട്ടിൽ വാങ്ങി പാൎത്തു-ആയത് ശൌൽ കെ
ട്ടു ൩൦൦൦ പടജ്ജനങ്ങളെ ചെൎത്തു കൊണ്ടു പുറപ്പെട്ടു അന്വെഷിച്ചാറെ വഴി അ
രികെ ഒരു ഗുഹയെ കണ്ടു കാൽ മടക്കത്തിന്നായി പ്രവെശിച്ചു ദാവീദ മുതലായ
വർ ആ ഗുഹയിൽ ഒളിച്ചിരിക്കുന്നു എന്നറിഞ്ഞതുമില്ല-അപ്പൊൾ ദാവിദി
ന്റെ ജനങ്ങൾ യഹൊവ ശത്രുവെ നിൻ കൈയിൽ ഏല്പിക്കുന്ന ദിവസം വന്നു
എന്നു പറഞ്ഞപ്പൊൾ ദാവീദ് എഴുനീറ്റു പതുക്കെ ചെന്നു രാജവസ്ത്രത്തിന്റെ
കൊന്തലമുറിച്ചു എടുത്തു-തന്റെ പുരുഷന്മാരൊടു ഇവൻ യഹൊവയാൽ
അഭിഷിക്തൻ അവനെ തൊടെണ്ടതിന്നു യഹൊവ ഒരുനാളും എന്നെ സമ്മ
തിക്കരുതെ എന്നു പറഞ്ഞു പിന്നെ ശൌൽ പൊയപ്പൊൾ ദാവിദും പുറ
പ്പെട്ടു എന്റെ യജമാനനായ രാജാവെ ഇന്നു യഹൊവ നിന്നെ ഗുഹയിൽ
വെച്ചു എൻ കൈയിൽ ഏല്പിച്ചിരുന്നു എങ്കിലും യഹൊവാഭിഷിക്തനെ ഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/68&oldid=189530" എന്ന താളിൽനിന്ന് ശേഖരിച്ചത്