ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ഹൃദയത്തെ ചൊദിച്ചത് കൊണ്ടു ഇതാ ഞാൻ നിന്റെ അപെക്ഷ പൊ
ലെ ചെയ്തു ആൎക്കും വരാത്ത ജ്ഞാനവും വിവെകവും ഉള്ള ഹൃദയം ഞാൻ നിണ
ക്ക തന്നു നീ അപെക്ഷിക്കാത്ത ഐശ്വൎയ്യവും തെജസ്സും കൂട നിൻ കാലമുള്ള
രാജാക്കന്മാരിലും അധികമായി സാധിപ്പിച്ചിരിക്കുന്നു എന്നു കല്പിച്ചു-അ
പ്രകാരം തന്നെ അവന്നു സംഭവിക്കയും ചെയ്തു-

ശലൊമൊന്നുണ്ടായ ജ്ഞാനം സമ്പത്തു മഹത്വം എന്നിവ നിമിത്തം അ
വൻ തന്നെ എല്ലാ രാജാക്കന്മാരിലും കീൎത്തി ഏറിയവൻ-അവൻ ഒരൊ
രൊ ദിക്കുകളിൽ കപ്പലുകളെ അയച്ചു വ്യാപാരം നടത്തി-ദൂരദെശങ്ങളിൽ നി
ന്നു രാജാക്കന്മാർ അവനെ ചെന്നു കണ്ടു അവന്റെ ജ്ഞാനത്തെ കെട്ടു
അതിശയിച്ചു-അവന്റെ സുഭാഷിതങ്ങൾ ൟ നാളൊളം ബുദ്ധിമാന്മാൎക്കും
ബുദ്ധിഹീനന്മാൎക്കും ഫലമെകുന്ന ജ്ഞാനവൃക്ഷമായി നില്ക്കുന്നു-ഇത്ര ജ്ഞാ
നവിശെഷം രാജാവിന്നു ഉണ്ടായി എങ്കിലും അതിനാൽ പാപത്തിൽ നിന്നു
തെറ്റി ശുദ്ധനായി പാൎത്തുവന്നു എന്നല്ല-അവൻ ചിദൊൻ തൂർ മിസ്ര മുതലാ
യ ദെശങ്ങളിൽനിന്നും കനാൻ വംശത്തിൽ നിന്നും മറ്റും ചില നൂറു രാജപുത്രി
മാരെ വരുത്തി രാജാധാനിയിൽ പാൎപ്പിച്ചു അവർ തങ്ങളുടെ ബിംബങ്ങളെ കൊ
ണ്ടു വന്നു വെച്ചു സെവിച്ചു ശലൊമൊന്റെ മനസ്സെ വഷളാക്കി കളഞ്ഞു-ഇ
പ്രകാരം ജ്ഞാനം എറിയ രാജാവ് യഹൊവയും ഇസ്രയെല്യരുമായി ചെയ്ത ക
റാരെ ലംഘിച്ചു മഹാപാപത്തിൽ അകപ്പെട്ടു പൊയി അതിന്റെ ഫലവും അ
നുഭവിക്കെണ്ടിവന്നു- ഈ വക ദൊഷങ്ങളെ ഭയപ്പെട്ടു ഒഴിഞ്ഞു നില്പാൻ അ
വൻ എല്ലാവൎക്കും ദൃഷ്ടാന്തമായി ഭവിക്കയും ചെയ്തു-

൪൩. രാജ്യവിഭാഗം.

ശലൊമൊൻ മരിച്ചതിന്റെ ശെഷം പുതിയ രാജാവെ വാഴിപ്പാൻ ഇസ്രയെ
ൽ പുരുഷന്മാർ എല്ലാവരും ശികെമിൽ വന്നു കൂടി-അവർ ശലൊമൊന്റെ
പുത്രനായ രഹബ്യാമിന്റെ ദുശ്ശീലവും ക്രൂരസ്വഭാവവും അറിഞ്ഞിട്ടു യരൊബ്യാം
എന്ന മദ്ധ്യസ്ഥൻ മുഖാന്തരം അവനൊടു നിൻ പിതാവ് ഞങ്ങളുടെ മെൽ നുകം
ഭാരമാക്കി വെച്ചിരിക്കുന്നു നീ അതിൻ ഘനം കുറച്ചു ഞങ്ങൾ്ക്ക ഗുണം വരുത്തിയാ


10

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/78&oldid=189550" എന്ന താളിൽനിന്ന് ശേഖരിച്ചത്